---
title: "കുറ്റ്യാടി പുഴയിലെ അപകടം; ഏഴ് വയസ്സുകാരനായ മകനായി തെരച്ചിൽ തുടരുന്നു, അമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി"
english_title: "Search intensified for child after mother and son drowned in Kuttiady river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364337/search-intensified-for-child-after-mother-and-son-drowned-in-kuttiady-river"
published_at: "2026-06-06T20:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a243237ee26f_kuttiady_river.jpg"
keywords: ["Latest News", "Kuttiady River", "Drowned"]
---

# കുറ്റ്യാടി പുഴയിലെ അപകടം; ഏഴ് വയസ്സുകാരനായ മകനായി തെരച്ചിൽ തുടരുന്നു, അമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടിയിൽ പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ട സംഭവത്തിൽ കുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

## Article Content

**കോഴിക്കോട്: **കുറ്റ്യാടിയിൽ പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ട സംഭവത്തിൽ കുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് പുഴയിൽ തുണിയലക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.

മകൻ കാൽവഴുതി പുഴയിലേക്ക് വീഴുകയും കു‍ഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.

കുറ്റ്യാടി പാലേരി സ്വദേശിയായ തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യ ഫാർമസിസ്റ്റ് ആയ രമ്യ (35) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

തുണി അലക്കിക്കൊണ്ടിരിക്കെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത് രമ്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കുട്ടിയെ രക്ഷിക്കാനായി അമ്മയും എടുത്തു ചാടുകയായിരുന്നുവെന്നാണ് വിവരം.

ഏഴ് വയസുള്ള മകനായി പുഴയിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364337/search-intensified-for-child-after-mother-and-son-drowned-in-kuttiady-river)