---
title: "കോഴിക്കോട് കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു"
english_title: "Four-month-old baby girl dies after milk gets stuck in her throat in Kuttiady"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364331/four-month-old-baby-girl-dies-after-milk-gets-stuck-in-her-throat-in-kuttiady"
published_at: "2026-06-06T19:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2426580170e_kuttiady_baby_death.jpg"
keywords: ["Latest News", "Newborn Baby Death", "Kuttiady"]
---

# കോഴിക്കോട് കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364331/four-month-old-baby-girl-dies-after-milk-gets-stuck-in-her-throat-in-kuttiady)