---
title: "കുറ്റ്യാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു; ദാരുണമരണം കാല്‍വഴുതിവീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ"
english_title: "Woman dies after being swept away in Kuttiadi, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364330/woman-dies-after-being-swept-away-in-kuttiadi-kozhikode"
published_at: "2026-06-06T19:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a242341aba35_kuttiady.jpg"
keywords: ["Latest News", "Kuttiady", "Swept", "Death"]
---

# കുറ്റ്യാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു; ദാരുണമരണം കാല്‍വഴുതിവീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് കുറ്റ്യാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ ആണ് മരിച്ചത്. കാല്‍വഴുതിവീണ ഏഴു വയസുകാരനായ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് കുറ്റ്യാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ ആണ് മരിച്ചത്. കാല്‍വഴുതിവീണ ഏഴു വയസുകാരനായ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകനും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364330/woman-dies-after-being-swept-away-in-kuttiadi-kozhikode)