---
title: "കാസർഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം"
english_title: "Brothers meet tragic end after wall collapses in Kasaragod house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364328/brothers-meet-tragic-end-after-wall-collapses-in-kasaragod-house"
published_at: "2026-06-06T18:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a241a4967355_kasargod.jpg"
keywords: ["Latest News", "Wall Collapses", "Kasaragod", "Death"]
---

# കാസർഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കാസർഗോഡ് : **ആദൂരിൽ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ മുസമ്മിൽ , മുൻസിർ എന്നിവരാണ് മരിച്ചത്.

## Article Content

**കാസർഗോഡ് : **ആദൂരിൽ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ മുസമ്മിൽ , മുൻസിർ എന്നിവരാണ് മരിച്ചത്.

ഒരു കുട്ടിക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ​ഗുരുതരമായി പരുക്കേറ്റ ഒമ്പതു വയസുകാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോ​ഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം.

ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടികൾ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചെന്നാണ് ലഭിക്കുന്ന വിവരം. കാസർ​ഗോഡ് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ഉള്ളേര്യയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364328/brothers-meet-tragic-end-after-wall-collapses-in-kasaragod-house)