---
title: "ഈ ഫീച്ചർ ഓൺ അല്ലേ? എങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ മറ്റുള്ളവർ ചോർത്തുന്നുണ്ടാകാം!"
english_title: "If this feature is not on, then others may be eavesdropping on your WhatsApp chats!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364307/if-this-feature-is-not-on-then-others-may-be-eavesdropping-on-your-whatsapp-chats"
published_at: "2026-06-06T16:28:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23fdf762c2b_WhatsApp_chats.jpg"
keywords: ["Tech-Info", "WhatsApp", "WhatsApp Backup", "Cyber Security", "Data Privacy"]
---

# ഈ ഫീച്ചർ ഓൺ അല്ലേ? എങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ മറ്റുള്ളവർ ചോർത്തുന്നുണ്ടാകാം!

> **Lead Summary:** ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾക്കും, ജോലിസ്ഥലത്തെ ആവശ്യങ്ങൾക്കും, ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാനുമെല്ലാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെയാണ് . എന്നാൽ, നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മറ്റാരെങ്കിലും ചോർത്തുന്നുണ്ടെങ്കിലോ?

## Article Content

ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾക്കും, ജോലിസ്ഥലത്തെ ആവശ്യങ്ങൾക്കും, ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാനുമെല്ലാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെയാണ് . എന്നാൽ, നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മറ്റാരെങ്കിലും ചോർത്തുന്നുണ്ടെങ്കിലോ?

വാട്സ്ആപ്പിലെ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (End-to-End Encrypted) ആയതിനാൽ മറ്റാർക്കും അത് വായിക്കാൻ കഴിയില്ലെന്നത് ശരിയാണ്. എങ്കിലും, നിങ്ങൾ ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്കപ്പ് (Backup) ചെയ്യുന്ന ചാറ്റുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാനാകില്ല. ഈ ബാക്കപ്പുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

വാട്സാപ്പിലെ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും മാത്രമേ അവ വായിക്കാൻ സാധിക്കൂ. എന്നാൽ, ഈ ചാറ്റുകൾ ബാക്കപ്പ് ചെയ്ത് ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ സൂക്ഷിക്കുമ്പോൾ, അവയുടെ സുരക്ഷ ആ ക്ലൗഡ് സേവനങ്ങളുടെ കൈകളിലാണ്. ഈ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ, വർഷങ്ങളായി സൂക്ഷിച്ചുവെച്ച നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും ഫയലുകളും മറ്റുള്ളവർക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയും.

എന്താണ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്?

നിങ്ങളുടെ ഫോണിൽ നിന്ന് ബാക്കപ്പ് ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ അത് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങൾ നിശ്ചയിക്കുന്ന പാസ്‌വേഡോ അല്ലെങ്കിൽ പ്രത്യേക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ചാൽ മാത്രമേ ഈ ബാക്കപ്പ് ഫയലുകൾ തുറക്കാൻ കഴിയൂ. വാട്സാപ്പിനോ ഗൂഗിളിനോ ആപ്പിളിനോ പോലും നിങ്ങളുടെ ഈ ബാക്കപ്പുകൾ കാണാൻ കഴിയില്ല. ഇത് ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ഡാറ്റയെ പൂർണ്ണമായും സംരക്ഷിക്കുന്നു.

ഈ സൗകര്യം എങ്ങനെ സജ്ജമാക്കാം?

വാട്സാപ്പ് സെറ്റിംഗ്സ് എടുക്കുക.

ചാറ്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ചാറ്റ് ബാക്കപ്പ് എന്നതിൽ ടാപ്പ് ചെയ്യുക.

അവിടെ കാണുന്ന എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

തുടർന്ന് സ്ക്രീനിൽ വരുന്ന നിർദ്ദേശങ്ങൾ പാലിച്ച് ശക്തമായ ഒരു പാസ്‌വേഡ് നൽകുകയോ, എൻക്രിപ്ഷൻ കീ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യുക.

സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിന്റെ സുരക്ഷയ്ക്ക് ഈ മുൻകരുതൽ വളരെ പ്രധാനമാണ്. ഫോൺ മാറുന്ന സമയത്തോ ഡാറ്റ റിസ്റ്റോർ ചെയ്യുന്ന ഘട്ടത്തിലോ നിങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാൻ ഈ സംവിധാനം സഹായിക്കും. ഇനിയും ഈ ഫീച്ചർ ഓൺ ചെയ്തിട്ടില്ലെങ്കിൽ, ഉടൻ തന്നെ അത് ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364307/if-this-feature-is-not-on-then-others-may-be-eavesdropping-on-your-whatsapp-chats)