---
title: "കുക്കർ കഞ്ചാവ് ആണോ ... ? തൃശ്ശൂരിൽ ചോറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടികൂടി"
english_title: "Cannabis seized hidden in rice boiled in cooker in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364302/cannabis-seized-hidden-in-rice-boiled-in-cooker-in-thrissur"
published_at: "2026-06-06T16:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23fac753053_kukkar.jpg"
keywords: ["Latest News", "Thrissur", "Cannabis"]
---

# കുക്കർ കഞ്ചാവ് ആണോ ... ? തൃശ്ശൂരിൽ ചോറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടികൂടി

> **Lead Summary:** **തൃശ്ശൂർ: **ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ​ഗ്രാം കഞ്ചാവ് പിടികൂടി. കുക്കറിൽ തിളപ്പിച്ചിരുന്ന ചോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്.

## Article Content

**തൃശ്ശൂർ: **ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ​ഗ്രാം കഞ്ചാവ് പിടികൂടി. കുക്കറിൽ തിളപ്പിച്ചിരുന്ന ചോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തിൽ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ അറസ്റ്റു ചെയ്തു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നാണ് സംഭവം നടന്നത്.

‍കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു. അതിനിടയിൽ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചപ്പോൾ കഞ്ചാവിൻെറ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കർ പരിശോധിച്ചു.

തുടർന്നാണ് അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തിയത്. 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അന്വേഷണത്തിൽ പ്രതിക്ക് രണ്ട് കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടറിന്റെയും സംഘത്തിന്റെയും നേരെ കത്തിവീശിയ സംഭവത്തിലെ പ്രതി കൂടിയാണ് ബിനീഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364302/cannabis-seized-hidden-in-rice-boiled-in-cooker-in-thrissur)