---
title: "രാവിലത്തെ തളർച്ച മാറ്റാം; ദിവസം മുഴുവൻ എനർജി നിലനിർത്താൻ ഇതാ രുചികരമായ പ്രോട്ടീൻ ഓട്സ്"
english_title: "How to prepare protein oatmeal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364299/how-to-prepare-protein-oatmeal"
published_at: "2026-06-06T16:13:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23fabacc994_cookery.jpg"
keywords: ["Latest News", "Cookery recepie", "Protein oats"]
---

# രാവിലത്തെ തളർച്ച മാറ്റാം; ദിവസം മുഴുവൻ എനർജി നിലനിർത്താൻ ഇതാ രുചികരമായ പ്രോട്ടീൻ ഓട്സ്

> **Lead Summary:** ആരോഗ്യ സംരക്ഷിക്കുന്നവർക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പറ്റിയ ഒന്നാന്തരം വിഭവമാണ് പ്രോട്ടീൻ ഓട്സ് . വളരെ എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

ആരോഗ്യ സംരക്ഷിക്കുന്നവർക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പറ്റിയ ഒന്നാന്തരം വിഭവമാണ് പ്രോട്ടീൻ ഓട്സ് . വളരെ എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

*ഓട്സ് : 1/2 കപ്പ്*

*പാൽ : 1 കപ്പ് *

*പ്രോട്ടീൻ പൗഡർ : 1 സ്കൂപ്പ് *

*തേൻ അല്ലെങ്കിൽ ഈന്തപ്പഴം പേസ്റ്റ്: 1 ടേബിൾ സ്പൂൺ *

*ചിയാ സീഡ്സ് : 1 ടീസ്പൂൺ*

*ഫ്രഷ് പഴങ്ങൾ: നേന്ത്രപ്പഴം, ആപ്പിൾ, സ്ട്രോബെറി അല്ലെങ്കിൽ മാമ്പഴം കഷണങ്ങളാക്കിയത് *

*നട്സ്: ബദാം, അണ്ടിപ്പരിപ്പ്, വാൽനട്ട് (ചെറുതായി അരിഞ്ഞത്)*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാത്രത്തിൽ ഓട്സും പാലും (അല്ലെങ്കിൽ വെള്ളം) ചേർത്ത് ചെറിയ തീയിൽ വെയ്ക്കുക. ഓട്സ് നന്നായി വെന്തു കുറുകി വരുന്നത് വരെ 4-5 മിനിറ്റ് ഇളക്കിക്കൊണ്ടിരിക്കുക. ഓട്സ് പാകത്തിന് കുറുകിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് പാത്രം അടുപ്പിൽ നിന്നും മാറ്റിവെക്കുക.

ഇത് ഒരു മിനിറ്റ് ഇരുന്ന് ചെറുതായിട്ടൊന്ന് തണുക്കട്ടെ (ചൂടോടെ പ്രോട്ടീൻ പൗഡർ ചേർത്താൽ അത് കട്ടപിടിക്കാൻ സാധ്യതയുണ്ട്). ചെറുചൂടുള്ള ഓട്സിലേക്ക് ഒരു സ്കൂപ്പ് പ്രോട്ടീൻ പൗഡറും ചിയാ സീഡ്സും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് ആവശ്യത്തിന് തേനോ ഈന്തപ്പഴം ചെറുതായി അരിഞ്ഞതോ ചേർത്ത് കൊടുക്കാം. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം മുകളിൽ കഷണങ്ങളാക്കിയ പഴങ്ങളും ചെറുതായി അരിഞ്ഞ നട്സും വിതറി അലങ്കരിക്കാം.

രുചികരവും ഊർജ്ജസ്വലവുമായ പ്രോട്ടീൻ ഓട്സ് റെഡി! ഇത് കഴിക്കുന്നതിലൂടെ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാനും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാനും സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364299/how-to-prepare-protein-oatmeal)