---
title: "വേങ്ങൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; പാണിയലിയിൽ വീട്ടുമുറ്റത്ത് എത്തിയത് രണ്ട് ആനകൾ"
english_title: "Wild elephants enter residential areas in Vengoor again; two elephants enter backyard in Paniyali"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364296/wild-elephants-enter-residential-areas-in-vengoor-again-two-elephants-enter-backyard-in-paniyali"
published_at: "2026-06-06T15:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f6f8f1148_two_elephants_enter_backyard_in_Paniyali.jpg"
keywords: ["Latest News", "Vengoor", "Wild Elephant", "Ernakulam", "Human Animal Conflict"]
---

# വേങ്ങൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; പാണിയലിയിൽ വീട്ടുമുറ്റത്ത് എത്തിയത് രണ്ട് ആനകൾ

> **Lead Summary:** **കൊച്ചി:[**[ ] വേങ്ങൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ പാണിയലിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് രണ്ട് കാട്ടാനകൾ എത്തിയത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആനകൾ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

## Article Content

**കൊച്ചി:[**[ ] വേങ്ങൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ പാണിയലിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് രണ്ട് കാട്ടാനകൾ എത്തിയത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആനകൾ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസവും വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരനെയാണ് അന്ന് കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364296/wild-elephants-enter-residential-areas-in-vengoor-again-two-elephants-enter-backyard-in-paniyali)