---
title: "പാനൂരിൽ വൻ ലഹരിമരുന്ന് വേട്ട; വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 337 ഗ്രാം എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശി പിടിയിൽ"
english_title: "MDMA seized for sale in Panur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364284/mdma-seized-for-sale-in-panur"
published_at: "2026-06-06T15:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f06b36c01_OPERATION_THOOFAN.jpg"
keywords: ["Latest News", "Operation Thoofan", "Kannur", "MDMA"]
---

# പാനൂരിൽ വൻ ലഹരിമരുന്ന് വേട്ട; വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 337 ഗ്രാം എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശി പിടിയിൽ

> **Lead Summary:** **കണ്ണൂർ: ** പാനൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎ പിടികൂടി. പന്ന്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി എം.കെ. ഗഫൂറിനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ: ** പാനൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎ പിടികൂടി. പന്ന്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി എം.കെ. ഗഫൂറിനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വ്യാവസായിക അളവിൽപ്പെടുന്ന 337.74 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിനുപുറമെ ലഹരിമരുന്ന് വിൽക്കാനായി തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണ‍ർ പി.നിധിൻരാജ്, കൂത്തുപറമ്പ് എസിപി സിബി ടോം, പാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ജിതേഷ് എന്നിവരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ചെറിയ അളവിൽ രാസലഹരിയുമായി യുവാക്കൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിടിയിലായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364284/mdma-seized-for-sale-in-panur)