---
title: "സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി"
english_title: "Senior students beat up ninth grade student in Thiruvananthapuram, complaint filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364279/senior-students-beat-up-ninth-grade-student-in-thiruvananthapuram-complaint-filed"
published_at: "2026-06-06T15:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23ee589235e_ragging_case.jpg"
keywords: ["Latest News", "Attack Case", "Thiruvananthapuram", "School Stundents", "Complaint"]
---

# സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം ഭരതന്നൂരിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ബിപിന് ആണ് മർദ്ദനമേറ്റത്.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം ഭരതന്നൂരിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ബിപിന് ആണ് മർദ്ദനമേറ്റത്.

ബിപിന്റെ തലയ്ക്കാണ് പരുക്കേറ്റത്. അതേ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബിപിനെ മർദ്ദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബിപിൻ ആശുപത്രിയിൽ ചികിത്സ തേടി

സംഭവത്തിൽ രക്ഷകർത്താക്കൾ പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പാങ്ങോട് എസ്എച്ച്ഓ പറഞ്ഞു.

അതേസമയം സ്കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവം നടന്നതെന്ന് സ്കൂൾ അധികൃതരും പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിദ്യാർഥികൾ തമ്മിലുള്ള പൂർവ്വ വൈരാഗ്യം ആണ് സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364279/senior-students-beat-up-ninth-grade-student-in-thiruvananthapuram-complaint-filed)