---
title: "സൂര്യകുമാർ ഔട്ട്, ശ്രേയസ് അയ്യർ പുതിയ ബോസ്! കൂടെ ഹിറ്റ് മേക്കർ സഞ്ജുവും 15-കാരൻ വൈഭവും, ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങൾ"
english_title: "Big changes in the Indian T20 team"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364261/big-changes-in-the-indian-t20-team"
published_at: "2026-06-06T14:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23e0c5a88bf_sports.jpg"
keywords: ["Latest News", "Sports", "Indian T20 Team", "Suryakumar", "Shreyas Iyer"]
---

# സൂര്യകുമാർ ഔട്ട്, ശ്രേയസ് അയ്യർ പുതിയ ബോസ്! കൂടെ ഹിറ്റ് മേക്കർ സഞ്ജുവും 15-കാരൻ വൈഭവും, ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങൾ

> **Lead Summary:** **[**ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റത്തിന്റെ വമ്പൻ വെടിക്കെട്ടിന് തിരികൊളുത്തി ബിസിസിഐ. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഒപ്പം ഏഷ്യൻ ഗെയിംസിനുമുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ശരിക്കും ഞെട്ടി.

## Article Content

**[**ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റത്തിന്റെ വമ്പൻ വെടിക്കെട്ടിന് തിരികൊളുത്തി ബിസിസിഐ. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഒപ്പം ഏഷ്യൻ ഗെയിംസിനുമുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ശരിക്കും ഞെട്ടി.

ലോകകപ്പ് വിജയത്തിന് പിന്നാലെ മോശം ഫോം കാരണം സൂപ്പർ താരം സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. പകരം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നായകനായി കവർച്ച നടത്തിയ ശ്രേയസ് അയ്യരെ പുതിയ ടി20 ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചു.

തിലക് വർമ്മയാണ് മൂന്ന് ഫോർമാറ്റിലും വൈസ് ക്യാപ്റ്റൻ. മുംബൈയിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറും സെക്രട്ടറി ദേവ്ജിത് സൈകിയയും ചേർന്നാണ് ഈ സർപ്രൈസ് ടീമിനെ ഔദ്യോഗികമായി അനൗൺസ് ചെയ്തത്.

ഇത്തവണത്തെ ടീം പ്രഖ്യാപനത്തിലെ ഏറ്റവും വലിയ 'ട്വിസ്റ്റ്' എന്തെന്നാൽ, ഐപിഎല്ലിൽ റെക്കോർഡുകൾ തകർത്ത 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി എന്ന വണ്ടർ കിഡിന് സീനിയർ ടീമിലേക്ക് ഫസ്റ്റ് കോൾ വന്നിരിക്കുകയാണ്.

പ്രഖ്യാപിച്ച മൂന്ന് സ്ക്വാഡിലും ഈ കുട്ടിത്താരം ഇടംപിടിച്ചു. മലയാളി ആരാധകരെ ഹാപ്പിയാക്കിക്കൊണ്ട് സഞ്ജു സാംസണും മൂന്ന് ടീമുകളിലും തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം, വമ്പൻ താരം ജസ്പ്രീത് ബുംറയെ ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ 55.23 ശരാശരിയിലും 168.81 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലും 498 റൺസ് അടിച്ചുകൂട്ടിയ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് ഫോമും ക്യാപ്റ്റൻസി മികവുമാണ് 2023 ഡിസംബറിന് ശേഷം അദ്ദേഹത്തിന് വീണ്ടും ടി20 ടീമിലേക്ക് വഴിതുറന്നത്.

അയ്യരുടെ ലീഡർഷിപ്പ് ക്വാളിറ്റി ടീമിന് വലിയ ബൂസ്റ്റാകുമെന്ന് അജിത് അഗാർക്കറും വ്യക്തമാക്കി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് യുവരക്തങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു പക്കാ ഫ്യൂച്ചറിസ്റ്റിക് ടീമിനെയാണ് ബിസിസിഐ ഇപ്പോൾ കളത്തിലിറക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364261/big-changes-in-the-indian-t20-team)