---
title: "ഇന്ത്യയിലും എബോള പ്രോട്ടോക്കോൾ; ഛത്തീസ്ഗഡിൽ 3 ആഫ്രിക്കൻ പൗരന്മാർ ക്വാറന്റൈനിൽ, ജാഗ്രതയോടെ രാജ്യം!"
english_title: "Ebola: 3 African nationals in quarantine in Chhattisgarh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364253/ebola-3-african-nationals-in-quarantine-in-chhattisgarh"
published_at: "2026-06-06T14:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a90ac7a47_Ebola_symptoms.jpg"
keywords: ["Latest News", "New Delhi", "Ebola Protocol", "Chhattisgarh", "Caution"]
---

# ഇന്ത്യയിലും എബോള പ്രോട്ടോക്കോൾ; ഛത്തീസ്ഗഡിൽ 3 ആഫ്രിക്കൻ പൗരന്മാർ ക്വാറന്റൈനിൽ, ജാഗ്രതയോടെ രാജ്യം!

> **Lead Summary:** **ദില്ലി: [ **ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ഭീതിയെ തുടർന്ന് ഇന്ത്യയിലും വൻ മുൻകരുതലുകൾ. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഡിലെത്തിയ മൂന്ന് ആഫ്രിക്കൻ പൗരന്മാരെ 21 ദിവസത്തെ കനത്ത നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് അധികൃതർ.

## Article Content

**ദില്ലി: [ **ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ഭീതിയെ തുടർന്ന് ഇന്ത്യയിലും വൻ മുൻകരുതലുകൾ. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഡിലെത്തിയ മൂന്ന് ആഫ്രിക്കൻ പൗരന്മാരെ 21 ദിവസത്തെ കനത്ത നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് അധികൃതർ.

ദുർഗിലുള്ള പ്രത്യേക ക്വാറന്റൈൻ സെന്ററിലാണ് ഇവരുള്ളത്. എന്നാൽ ടെൻഷൻ അടിക്കേണ്ട കാര്യമില്ലെന്നും ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങളോ രോഗബാധയോ സ്ഥിരീകരിച്ചിട്ടില്ലെന്നും വെറുമൊരു സേഫ്റ്റി പ്രോട്ടോക്കോൾ മാത്രമാണിതെന്നും ഛത്തീസ്ഗഡ് ആരോഗ്യവകുപ്പ് മന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ ക്ലിയർ ചെയ്തിട്ടുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനത്തെ ആശുപത്രികളും ഐസൊലേഷൻ സൗകര്യങ്ങളും ഫുൾ സെറ്റാണെന്നും മന്ത്രി അറിയിച്ചു. നേരത്തെ സമാനമായ രീതിയിൽ ബെംഗളൂരു കെംപെഗൗഡ എയർപോർട്ടിലെത്തിയ 28 വയസ്സുള്ള ഉഗാണ്ട സ്വദേശിയായ യുവതിയെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

എന്നാൽ പിന്നീട് നടത്തിയ സാംപിൾ പരിശോധനയിൽ ഇവർക്ക് എബോളയില്ലെന്ന് കൺഫേം ചെയ്തത് വലിയ ആശ്വാസമായിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ എബോള കേസ് കൂടിയ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ഇന്റർനാഷണൽ ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനെ തുടർന്നാണ് ഇന്ത്യയും എയർപോർട്ടുകളിലും മറ്റും സ്ക്രീനിങ് ശക്തമാക്കിയത്. അപകടസാധ്യതയുള്ള ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ തൽക്കാലം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364253/ebola-3-african-nationals-in-quarantine-in-chhattisgarh)