---
title: " കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Housewife dies tragically after falling off road while traveling in Bullet with husband in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364251/housewife-dies-tragically-after-falling-off-road-while-traveling-in-bullet-with-husband-in-kannur"
published_at: "2026-06-06T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23d945d3e46_kannur.jpg"
keywords: ["Latest News", "Kannur Accident", "Death"]
---

#  കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍: ഭ**ര്‍ത്താവിനൊപ്പം ബുള്ളറ്റിന് പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ പി ലീല യാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍: ഭ**ര്‍ത്താവിനൊപ്പം ബുള്ളറ്റിന് പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ പി ലീല യാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പയ്യന്നൂരിലെ ഹോട്ടല്‍ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീണത്. ഭര്‍ത്താവ് ഓടിച്ച ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കോറോം റോഡില്‍ വര്‍ക്ക് ഷോപ്പിന് സമീപം തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിത്തെറിച്ചതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടയില്‍ ഇന്നലെ രാത്രിയില്‍ മരിച്ചു.

ഭര്‍ത്താവ്: ബാലകൃഷ്ണന്‍ തെക്കുംകര (കാന്റീന്‍ മുകുന്ദ ഹോസ്പിറ്റല്‍). മക്കള്‍: സൗമ്യ, ഷൈമ. മരുമക്കള്‍: രമേശന്‍ (അമ്മ ഡ്രൈവിംഗ് സ്‌കൂള്‍ പഴയങ്ങാടി), വിനയകുമാരന്‍ (സതേണ്‍ റെയില്‍വേ മംഗലാപുരം). പയ്യന്നൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364251/housewife-dies-tragically-after-falling-off-road-while-traveling-in-bullet-with-husband-in-kannur)