---
title: "ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി"
english_title: "Two more people caught selling MDMA in Calicut University premises"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364236/two-more-people-caught-selling-mdma-in-calicut-university-premises"
published_at: "2026-06-06T13:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23ccd896c30_cfsdg.jpg"
keywords: ["latest news", "MDMA", "Toofan", "Calicut University"]
---

# ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

> **Lead Summary:** മലപ്പുറം:**[ **കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എംഡിഎംഎ വിൽപന നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ്, പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎ, വിൽപനയ്ക്കായി ഉപയോഗിച്ച കാർ എന്നിവ കണ്ടെത്തി. 

## Article Content

മലപ്പുറം:**[ **കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എംഡിഎംഎ വിൽപന നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ്, പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎ, വിൽപനയ്ക്കായി ഉപയോഗിച്ച കാർ എന്നിവ കണ്ടെത്തി. 

കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിവിധ ലഹരിവസ്തുക്കൾ വിപണനം ചെയ്യുന്നവരാണ് ഇരുവരും. പിടിയിലായ മുജീബ് സംസ്ഥാനത്തിൻ്റെ വിവിധ സ്റ്റേഷനുകളിൽ നാൽപ്പതോളം കേസുകളിൽ പ്രതിയാണ്. ഡാൻസാഫും തേഞ്ഞിപ്പാലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364236/two-more-people-caught-selling-mdma-in-calicut-university-premises)