---
title: "രഹസ്യവിവരത്തെ തുടർന്ന് പരിശോധന; മാട്ടൂലിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ"
english_title: "Two arrested with MDMA being smuggled in car in Mattul"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364235/Two-arrested-with-MDMA-being-smuggled-in-car-in-Mattul"
published_at: "2026-06-06T12:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23d1052dcf1_Two_arrested_with_MDMA_being_smuggled_in_car_in_Mattul.jpg"
keywords: ["Latest News", "Madayi Mattool MDMA Seizure", "Kannur", "MDMA Seizure", "Kerala Police"]
---

# രഹസ്യവിവരത്തെ തുടർന്ന് പരിശോധന; മാട്ടൂലിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** പഴയങ്ങാടി: കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെ 4.6 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. ഏഴോം പുല്ലാഞിട സ്വദേശി സി.ടി. നൗഫൽ , ഏഴോംമൂല സ്വദേശി എ. സഹദ് മുഹമ്മദ് എന്നിവരെയാണ് മാട്ടൂൽ നോർത്തിൽ വെച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ച് പൊലീസ് പിടികൂടിയത്.

## Article Content

പഴയങ്ങാടി: കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെ 4.6 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. ഏഴോം പുല്ലാഞിട സ്വദേശി സി.ടി. നൗഫൽ , ഏഴോംമൂല സ്വദേശി എ. സഹദ് മുഹമ്മദ് എന്നിവരെയാണ് മാട്ടൂൽ നോർത്തിൽ വെച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ച് പൊലീസ് പിടികൂടിയത്.

പഴയങ്ങാടി പ്രിൻസിപ്പൽ എസ്.ഐ കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് രഹസ്യ വിവരത്തെ തുടർന്ന് ഇവരെ പിടിച്ചത്. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364235/Two-arrested-with-MDMA-being-smuggled-in-car-in-Mattul)