---
title: "വളർത്തുപട്ടിയെ വിഴുങ്ങി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂറ്റൻ പെരുമ്പാമ്പ് കമ്പിവേലിയിൽ കുടുങ്ങി"
english_title: "A huge python swallowed a pet dog and got stuck in a wire fence while trying to escape"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364214/a-huge-python-swallowed-a-pet-dog-and-got-stuck-in-a-wire-fence-while-trying-to-escape"
published_at: "2026-06-06T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c1fdde40c_CERG.jpg"
keywords: ["LATEST NEWS", "python", "swallowed  pet dog", "KILIMANNUR"]
---

# വളർത്തുപട്ടിയെ വിഴുങ്ങി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂറ്റൻ പെരുമ്പാമ്പ് കമ്പിവേലിയിൽ കുടുങ്ങി

> **Lead Summary:** കിളിമാനൂർ: **[**പട്ടിയെ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച കൂറ്റൻ പെരുമ്പാമ്പ് ജനവാസ മേഖലയിലെ കമ്പിവേലിയിൽ കുടുങ്ങി. കിളിമാനൂർ പഴയകുന്നുമ്മേലിൽ കഴിഞ്ഞ ദിവസമാണ് നാടിനെ അമ്പരപ്പിച്ച സംഭവം നടന്നത്. ഏകദേശം ഒൻപതടി നീളവും 20 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പാണ് നാട്ടുകാരന്റെ പുരയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയത്.

## Article Content

കിളിമാനൂർ: **[**പട്ടിയെ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച കൂറ്റൻ പെരുമ്പാമ്പ് ജനവാസ മേഖലയിലെ കമ്പിവേലിയിൽ കുടുങ്ങി. കിളിമാനൂർ പഴയകുന്നുമ്മേലിൽ കഴിഞ്ഞ ദിവസമാണ് നാടിനെ അമ്പരപ്പിച്ച സംഭവം നടന്നത്. ഏകദേശം ഒൻപതടി നീളവും 20 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പാണ് നാട്ടുകാരന്റെ പുരയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയത്.

ഒരു വളർത്തുപട്ടിയെ പൂർണ്ണമായി വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. വലിയ ഇരയെ വിഴുങ്ങിയതിനെ തുടർന്ന് ശരീരം വണ്ണം വെച്ചതിനാൽ പാമ്പിന് കമ്പിവേലിയുടെ ഇടയിലൂടെ സ്വയം രക്ഷപ്പെടാൻ കഴിഞ്ഞില്ല. പുരയിടത്തിൽ പാമ്പ് കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതനുസരിച്ച് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ രാജേഷ് തിരുവാമന സ്ഥലത്തെത്തി. ഏറെ പ്രയത്നത്തിനൊടുവിൽ അദ്ദേഹം പെരുമ്പാമ്പിനെ കമ്പിവേലിയിൽ നിന്നും പരിക്കുകൾ ഒന്നും കൂടാതെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും പാമ്പിനെ അവർക്ക് കൈമാറുകയും ചെയ്തു. ജനവാസ മേഖലയിൽ ഇത്രയും വലിയ പെരുമ്പാമ്പ് എത്തിയത് പ്രദേശവാസികളിൽ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364214/a-huge-python-swallowed-a-pet-dog-and-got-stuck-in-a-wire-fence-while-trying-to-escape)