---
title: "പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയ സംഘം സഹാറ മരുഭൂമിയിൽ കുടുങ്ങി; കുടിവെള്ളം കിട്ടാതെ 50 പേര്‍ മരിച്ചു, രക്ഷപ്പെട്ടത് 2 പേർ മാത്രം"
english_title: "Vehicle breaks down, stranded in Sahara desert; 50 people die due to lack of drinking water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364213/vehicle-breaks-down-stranded-in-sahara-desert-50-people-die-due-to-lack-of-drinking-water"
published_at: "2026-06-06T12:10:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c0ff2ce60_sahara.jpg"
keywords: []
---

# പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയ സംഘം സഹാറ മരുഭൂമിയിൽ കുടുങ്ങി; കുടിവെള്ളം കിട്ടാതെ 50 പേര്‍ മരിച്ചു, രക്ഷപ്പെട്ടത് 2 പേർ മാത്രം

> **Lead Summary:** ** **വടക്കൻ നൈജറിലെ സഹാറ മരുഭൂമിയിൽ വാഹനം കേടായി കുടുങ്ങിയ യാത്രാസംഘത്തിലെ 50 പേർ കടുത്ത ദാഹം മൂലം മരിച്ചു. മാലിയിൽ നിന്ന് പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് മരുഭൂമിയുടെ ഉൾപ്രദേശത്ത് കുടിവെള്ളം കിട്ടാതെ ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട രണ്ടുപേർ വിവരം അറിയിച്ചതിനെ തുടർന്നാണ് ലോകത്തെ നടുക്കിയ ദുരന്ത വാർത്ത പുറംലോകമറിഞ്ഞത്.

## Article Content

** **വടക്കൻ നൈജറിലെ സഹാറ മരുഭൂമിയിൽ വാഹനം കേടായി കുടുങ്ങിയ യാത്രാസംഘത്തിലെ 50 പേർ കടുത്ത ദാഹം മൂലം മരിച്ചു. മാലിയിൽ നിന്ന് പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് മരുഭൂമിയുടെ ഉൾപ്രദേശത്ത് കുടിവെള്ളം കിട്ടാതെ ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട രണ്ടുപേർ വിവരം അറിയിച്ചതിനെ തുടർന്നാണ് ലോകത്തെ നടുക്കിയ ദുരന്ത വാർത്ത പുറംലോകമറിഞ്ഞത്.

ഗ്രാമീണര്‍ അടക്കം സഞ്ചരിച്ച ലോറി നൈജറിനും അള്‍ജീരിയക്കും ഇടയിലുള്ള പ്രധാന അതിര്‍ത്തി ക്രോസിംഗ് പോയിന്റ് വഴി യാത്ര ചെയ്യവെ തകരാറിലാവുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ പതിവായി സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് വാഹനം വഴിമാറി പോയിരുന്നതായും വിവരമുണ്ട്. വെള്ളം തീര്‍ന്നപ്പോള്‍ അസമാക്കക്ക് 80 കിലോമീറ്ററിലധികം (50 മൈല്‍) ദൂരത്തില്‍ സഹാറ മരുഭൂമിയുടെ പടിഞ്ഞാറ് കുടുങ്ങി പോകുകയായിരുന്നു.

അസഹ്യമായ താപനിലയും ജലവിതരണ പോയിന്റുകള്‍ ഇല്ലാത്തതും യാത്രക്കാരുടെ അതിജീവനം അസാധ്യമാക്കുകയായിരുന്നുവെന്ന് നൈജര്‍ നഗരമായ അഗഡെസിലെ ഗവര്‍ണര്‍ പറഞ്ഞു. മരുഭൂമിയിലൂടെ സഞ്ചരിച്ച് പുറത്തെത്തിയത് രണ്ട് പേര്‍ മാത്രമാണെന്നും ഇവര്‍ അസമക്കയിലേക്ക് എത്തിയാണ് അധികൃതരെ വിവരം അറിയിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണെന്ന് ഒരു പ്രാദേശിക എന്‍ജിഒ മേധാവി ചെഹുവോ അസീസോ ബിബിസിയോട് വ്യക്തമാക്കിയിട്ടുണ്ട്. മരുഭൂമി കടക്കാനുള്ള ‘ഇമിഗ്രേഷന്‍’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഡ്രൈവര്‍മാരും ചില യാത്രക്കാരും വരെയുണ്ട്.

അതിനാല്‍ തന്നെ ലിബിയയിലേക്കോ അള്‍ജീരിയയിലേക്കോ പോകുന്ന വഴിയില്‍ ഇത്തരം കേസുകള്‍ സാധാരണയായി സംഭവിക്കാറുള്ളതായി ചെഹുവോ അസീസോ പറയുന്നു. 49 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മരുഭൂമിയില്‍ കുടുങ്ങിയ ലോറി മാലിയന്‍ പട്ടണമായ ടെല്‍ഹാന്‍ഡെക്കില്‍ നിന്ന് പുറപ്പെട്ടെങ്കിലും ഉദ്ദേശിച്ച വഴിയില്‍ നിന്ന് അകന്നുപോയതായി അഗഡെസ് ഗവര്‍ണറുടെ പ്രസ്താവനയില്‍ പറയുന്നു.

മാത്രമല്ല വാഹനം തകരാറിലായതോടെ പ്രതിസന്ധി രൂക്ഷമായി. ഡ്രൈവറും യാത്രക്കാരും ദിവസങ്ങളോളം വാഹനം നന്നാക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ടതും വാഹനം നന്നാക്കാന്‍ കഴിയാത്തതും മിക്കവര്‍ക്കും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതായി അഗഡെസ് ഗവര്‍ണറുടെ പ്രസ്തവനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364213/vehicle-breaks-down-stranded-in-sahara-desert-50-people-die-due-to-lack-of-drinking-water)