---
title: "അസ്സൽ പ്ലാനിങ്, പക്ഷെ പിടിക്കപ്പെടും...!; ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി പെരുമ്പാവൂരിൽ പിടിയിൽ"
english_title: "The accused who murdered his wife in Bengal and was absconding was arrested in Perumbavoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364212/the-accused-who-murdered-his-wife-in-bengal-and-was-absconding-was-arrested-in-perumbavoor"
published_at: "2026-06-06T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c1a49185f_arrested_in_Perumbavoor.jpg"
keywords: ["Latest News", "Perumbavoor", "Kerala Police", "West Bengal Native Arrested Perumbavoor"]
---

# അസ്സൽ പ്ലാനിങ്, പക്ഷെ പിടിക്കപ്പെടും...!; ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി പെരുമ്പാവൂരിൽ പിടിയിൽ

> **Lead Summary:** **പെരുമ്പാവൂര്‍: [**പശ്ചിമ ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന അന്തർസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂർ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുൽ ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.

## Article Content

**പെരുമ്പാവൂര്‍: [**പശ്ചിമ ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന അന്തർസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂർ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുൽ ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിൽ പശ്ചിമ ബംഗാളിലെ ഹൗറ ഡോംജൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയെ വകവരുത്തിയ ശേഷം പ്രതി ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ ഹെല്‍പര്‍ ജോലിചെയ്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ടൗണില്‍നിന്നാണ് പിടികൂടിയത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്. എ.എസ്.പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പൊലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364212/the-accused-who-murdered-his-wife-in-bengal-and-was-absconding-was-arrested-in-perumbavoor)