---
title: "വല്ലാത്തൊരു ബുദ്ധി തന്നെ...!; വ്യാജ ആധാർ കാർഡും മുക്കുപണ്ടവുമായി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതിയടക്കം മൂന്നുപേർ ചിതറയിൽ പിടിയിൽ"
english_title: "Three people, including a woman, arrested in Chitara for fraud worth lakhs using fake Aadhaar card and fake money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364204/three-people-including-a-woman-arrested-in-chitara-for-fraud-worth-lakhs-using-fake-aadhaar-card-and-fake-money"
published_at: "2026-06-06T11:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23bc096db15_arrested_in_Chitara_for_fraud_worth_lakhs_using_fake_Aadhaar_card_and_fake_money.jpg"
keywords: ["Latest News", "Chithara Fake ID Fraud", "Chithara Police Arrest", "Kerala Police"]
---

# വല്ലാത്തൊരു ബുദ്ധി തന്നെ...!; വ്യാജ ആധാർ കാർഡും മുക്കുപണ്ടവുമായി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതിയടക്കം മൂന്നുപേർ ചിതറയിൽ പിടിയിൽ

> **Lead Summary:** കടയ്ക്കൽ: വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. യുവതിയും ആൺസുഹൃത്തും അടക്കം മൂന്ന് പേരെയാണ് ചിതറ പോലീസ് പിടികൂടിയത്.

## Article Content

കടയ്ക്കൽ: വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. യുവതിയും ആൺസുഹൃത്തും അടക്കം മൂന്ന് പേരെയാണ് ചിതറ പോലീസ് പിടികൂടിയത്.

തിരുവനന്തപുരം ബാലരാമപുരം ഇടക്കോണം പണയിൽ വീട്ടിൽ രമ്യ (27), ഇവരുടെ ആൺസുഹൃത്ത് ചിറയിൻകീഴ് സരള ഭവനിൽ ഗോൾഡൻ സജിത്ത് എന്നറിയപ്പെടുന്ന സജിത്ത് (30), കണ്ണനല്ലൂർ സ്വദേശി ഷമീർ എന്നിവരാണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. ഈ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ അൽത്താഫ് നേരത്തെ തന്നെ പോലീസിന്റെ പിടിയിലായിരുന്നു.

ജനുവരിയിലാണ് മുക്കുപണ്ടം തട്ടിപ്പ് കേസിൽ അട്ടക്കുളങ്ങര ജയിലിൽനിന്ന് രമ്യ പുറത്തിറങ്ങിയത്. ഇതിനുശേഷമാണ് ചിതറയിലും കടയ്ക്കലിലും ഉൾപ്പെടെ നാലോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി 30 ലക്ഷത്തോളം രൂപ സംഘം തട്ടിയത്. തട്ടിപ്പ് നടത്തുന്നതിന് മുമ്പ് സ്വകാര്യ പണമിടപാട് സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തുകയും ആ പ്രദേശത്തെ മേൽവിലാസത്തിൽ വ്യാജ ആധാർ കാർഡ് നിർമിക്കുകയാണ് സംഘം ചെയ്യുന്നത്.

തുടർന് രമ്യ വളരെ പരിചയത്തോടുകൂടി സ്ഥാപനത്തിലെത്തി തട്ടിപ്പ് നടത്തുന്നതാണ് രീതി. കഴിഞ്ഞ മാർച്ച്‌ നാല് മുതൽ മേയ്‌ 13 വരെ വിവിധ ദിവസങ്ങളിലായി ചിതറയിലെ സ്വകാര്യ സ്ഥാപനത്തിലെത്തിയാണ് പ്രതികൾ 30 ലക്ഷത്തോളം രൂപക്ക് പണയം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364204/three-people-including-a-woman-arrested-in-chitara-for-fraud-worth-lakhs-using-fake-aadhaar-card-and-fake-money)