അശ്രദ്ധമൂലം ചുട്ടെരിഞ്ഞത്  21 ജീവനുകൾ .....! മാളവ്യ നഗർ ഹോട്ടൽ ദുരന്തം: മുഖ്യ പാചകക്കാരൻ അറസ്റ്റിൽ

അശ്രദ്ധമൂലം ചുട്ടെരിഞ്ഞത് 21 ജീവനുകൾ .....! മാളവ്യ നഗർ ഹോട്ടൽ ദുരന്തം: മുഖ്യ പാചകക്കാരൻ അറസ്റ്റിൽ

അശ്രദ്ധമൂലം ചുട്ടെരിഞ്ഞത്  21 ജീവനുകൾ .....! മാളവ്യ നഗർ ഹോട്ടൽ ദുരന്തം: മുഖ്യ പാചകക്കാരൻ അറസ്റ്റിൽ
2026-06-06T11:47:00 | By Susmitha Surendran

ന്യൂഡൽഹി: (https://truevisionnews.com/) തലസ്ഥാനത്തെ ഞെട്ടിച്ച മാളവ്യ നഗർ ഹോട്ടൽ ദുരന്തത്തിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. 21 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ മുഖ്യ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിൽഷാദ് ഗാർഡൻ സ്വദേശി കേശവ് നേഗിയെ (65) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് നില കെട്ടിടത്തിൽ തീ പടരാൻ ഇടയാക്കിയത് പാചകക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജൂൺ 3-നാണ് മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്ത് പ്രവർത്തിക്കുന്ന 'ഫ്ലൂറിഷ് സ്റ്റേ' ഹോട്ടലിൽ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അപകടത്തിൽ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അന്വേഷണത്തിൽ ഹോട്ടലിൽ വൻ സുരക്ഷാ വീഴ്ചകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അഗ്നിശമന സേനയുടെ നിർബന്ധിത അനുമതി പത്രം (NOC) ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിലേക്ക് കയറാനും ഇറങ്ങാനും ഒരൊറ്റ വഴി മാത്രമാണുണ്ടായിരുന്നത്. ജനാലകൾ സ്ഥിരമായി അടച്ചിട്ട നിലയിലായിരുന്നു. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രധാന കവാടം കൂടിയായപ്പോൾ അപകടസമയത്ത് ആളുകൾക്ക് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ, ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇയാളെ സാകേത് കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ചോദ്യം ചെയ്യലിൽ ഹോട്ടൽ ഉടമ ഉൾപ്പെട്ട മറ്റൊരു ഗുരുതര സാമ്പത്തിക-അനധികൃത കുടിയേറ്റ തട്ടിപ്പും പുറത്തുവന്നു. പണത്തിന് വേണ്ടി ബംഗ്ലാദേശ് പൗരന്മാരായ സ്വീറ്റി സർക്കാർ, മകൾ പുഷ്പോ സർക്കാർ എന്നിവർക്ക് വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളും പാസ്‌പോർട്ടുകളും നിർമ്മിക്കാൻ തന്റെ ഛത്തർപൂർ വിലാസം നൽകിയതായി ബജാജ് സമ്മതിച്ചു.

ഈ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഡൽഹിയിൽ താമസിച്ചിരുന്നത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. നഗരത്തിലെ മുഴുവൻ ഹോട്ടലുകളിലെയും അഗ്നി സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.

Content Highlight: Delhi hotel fire: Cook arrested

Next TV

Related Stories
നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

Jul 24, 2026 06:27 AM

നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് സോനം വാങ്ചുക് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ്...

Read More >>
'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

Jul 23, 2026 11:00 PM

'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഡൽഹി വിദ്യാർത്ഥി സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. യുവാക്കളുടെ നിരാശ സ്വാഭാവികമാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യാ സഖ്യം...

Read More >>
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

Jul 23, 2026 10:45 PM

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി....

Read More >>
adimage
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
Top Stories

adimage adimage
Entertainment News