---
title: "'മുൻ മന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ട്, അപശബ്ദങ്ങൾക്ക് മറുപടിയില്ല' - മന്ത്രി ടി സിദ്ദീഖ്"
english_title: "Minister T Siddique says there are no controversies related to Agriculture Department Director Sriram Venkitaraman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364201/minister-t-siddique-says-there-are-no-controversies-related-to-agriculture-department-director-sriram-venkitaraman"
published_at: "2026-06-06T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23bb9513fab_t_siddique.jpg"
keywords: ["Latest News", "Minister T Siddique", "Agriculture Department Director", "Sriram Venkitaraman"]
---

# 'മുൻ മന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ട്, അപശബ്ദങ്ങൾക്ക് മറുപടിയില്ല' - മന്ത്രി ടി സിദ്ദീഖ്

> **Lead Summary:** **കോഴിക്കോട്: **കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് ടി സിദ്ദീഖ് പറഞ്ഞു.

## Article Content

**കോഴിക്കോട്: **കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് ടി സിദ്ദീഖ് പറഞ്ഞു.

വിവാദങ്ങളിലേക്ക് കടക്കില്ല. കർഷകർ കൃഷിവകുപ്പിന്റെ സുപ്രധാന ഘടകമാണ്. മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ടെന്നും അപശബ്ദങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത്. ഇതിനെതിരെയാണ് മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തിയത്.

മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു.

'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്' എന്നാവശ്യപ്പെട്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364201/minister-t-siddique-says-there-are-no-controversies-related-to-agriculture-department-director-sriram-venkitaraman)