---
title: "'നിലവിളക്ക് വിവാദം ചെറിയ കാര്യം, അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്' - എൻ. ഷംസുദ്ദീൻ"
english_title: "Education Minister N. Shamsuddin responds to the lamp controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364188/education-minister-n-shamsuddin-responds-to-the-lamp-controversy-"
published_at: "2026-06-06T11:02:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23b149a5a8f_shamsudeen.jpg"
keywords: ["Education Minister", "N. Shamsuddin", "Lamp Controversy"]
---

# 'നിലവിളക്ക് വിവാദം ചെറിയ കാര്യം, അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്' - എൻ. ഷംസുദ്ദീൻ

> **Lead Summary:** **കോഴിക്കോട്: **നിലവിളക്ക് വിവാദം ചെറിയ കാര്യമാണ് . നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

## Article Content

**കോഴിക്കോട്: **നിലവിളക്ക് വിവാദം ചെറിയ കാര്യമാണ് . നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. പൊതുപരിപാടിയിൽ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും ഫാത്തിമ തഹ്‍ലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയതും വിവാദമായിരുന്നു.

പി എം ശ്രീയിൽ നിന്ന് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിൻ്റെ തുടർച്ചയാണ് പുതിയ സർക്കാർ. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് തീരുമാനമെടുക്കും. ഫണ്ടുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ ഉപാധികൾ വെക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിൽ നിലവിളക്ക് കൊളുത്താമെന്നും എന്നാൽ അതൊരു ആചാരമെന്ന നിലയിലാണെങ്കിൽ ഉപേക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.

ഇസ്‍ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതസ്ഥർ അവരുടെ ആചാരമായി നിർവഹിച്ചുവരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്‍ലിംകൾ വർജിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ യോഗം ആഹ്വാനംചെയ്തു.

സ്വകാര്യചടങ്ങിൽ ഫാത്തിമ തഹ്‍ലിയ എം.എല്‍.എ നിലവിളക്ക് കൊളുത്തിയത് വിവാദമായതിനെ തുടർന്നാണ് വിഷയം മുശാവറയിൽ ചർച്ചയായത്. ഇസ്‍ലാംവിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും യോഗം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364188/education-minister-n-shamsuddin-responds-to-the-lamp-controversy-)