---
title: "'കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിനു ശേഷം,കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ  മൗനസമ്മതത്തോടെ'; അഷ്കറിന്‍റെ മൊഴി പുറത്ത് "
english_title: "Murder of a one and a half year old boy in Nedumangad, Ashkar's statement released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364166/murder-of-a-one-and-a-half-year-old-boy-in-nedumangad-ashkars-statement-released-"
published_at: "2026-06-06T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a44228c72_crime.jpg"
keywords: ["Ashkar's statement released", "Murder", "one and a half year old boy", "Nedumangad"]
---

# 'കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിനു ശേഷം,കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ  മൗനസമ്മതത്തോടെ'; അഷ്കറിന്‍റെ മൊഴി പുറത്ത് 

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നര വയസുകാരന്‍റെ മരണത്തിൽ കസ്റ്റഡിയിലുള്ള അഷ്കറിനെയും അഖിലയെയും വിശദമായി ചോദ്യംചെയ്ത് എസ് ഐ ടി.കുട്ടിയെ മർദ്ദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണെന്നാണ് അഷ്കറിന്‍റെ മൊഴി.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നര വയസുകാരന്‍റെ മരണത്തിൽ കസ്റ്റഡിയിലുള്ള അഷ്കറിനെയും അഖിലയെയും വിശദമായി ചോദ്യംചെയ്ത് എസ് ഐ ടി.കുട്ടിയെ മർദ്ദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണെന്നാണ് അഷ്കറിന്‍റെ മൊഴി.

കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിനു ശേഷമാണ്. ഇരുവരെയും കൂട്ടി ഇന്ന് തെളിവെടുപ്പ് നടത്തില്ല. ഇന്ന് അഞ്ചുമണിയോടെ കസ്റ്റഡി കാലാവധി അവസാനിപ്പിക്കും.

നെടുമങ്ങാട് ഡിവൈഎസ്‍പി ബൈജു കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല.കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി.

തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്‍റെ മരണകാരണം. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദ്ദിച്ചതെന്നായിരുന്നു അഷ്കറിന്‍റെ മൊഴി.

അതേസമയം നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ ഉമ്മ. അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.

ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ഉപദ്രവിച്ചിരുന്നു. ആഹാരം കഴിക്കാത്തതിന് അഷ്കർ കുഞ്ഞിനെ ചവിട്ടാറുണ്ട്. ആ മർദനത്തിലാകാം കുഞ്ഞ് മരിച്ചതെന്നും അഷ്കറിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364166/murder-of-a-one-and-a-half-year-old-boy-in-nedumangad-ashkars-statement-released-)