---
title: "സ്ത്രീകൾക്ക് ഫ്രീ ട്രാവൽ; പണി കിട്ടുന്നത് 7 ജില്ലകളിലെ പ്രൈവറ്റ് ബസുകൾക്ക്! വരുമാനത്തിൽ 65% ഇടിവുണ്ടാകുമെന്ന് ഭീതി, ബദൽ നിർദേശവുമായി ഉടമകൾ"
english_title: "Free travel for women will put the private bus sector in Kerala in a big crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364159/free-travel-for-women-will-put-the-private-bus-sector-in-kerala-in-a-big-crisis"
published_at: "2026-06-06T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8c89ccf69_22.jpg"
keywords: ["Latest News", "Pathanamthitta", "Ksrtc Free Travel", "Private Bus"]
---

# സ്ത്രീകൾക്ക് ഫ്രീ ട്രാവൽ; പണി കിട്ടുന്നത് 7 ജില്ലകളിലെ പ്രൈവറ്റ് ബസുകൾക്ക്! വരുമാനത്തിൽ 65% ഇടിവുണ്ടാകുമെന്ന് ഭീതി, ബദൽ നിർദേശവുമായി ഉടമകൾ

> **Lead Summary:** **പത്തനംതിട്ട: [ **കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ നീക്കം കേരളത്തിലെ സ്വകാര്യ ബസ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്നുറപ്പായി.

## Article Content

**പത്തനംതിട്ട: [ **കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ നീക്കം കേരളത്തിലെ സ്വകാര്യ ബസ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്നുറപ്പായി.

പ്രത്യേകിച്ച്, കെഎസ്ആർടിസിക്ക് ശക്തമായ സാന്നിധ്യമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് എന്നീ 7 ജില്ലകളിലെ പ്രൈവറ്റ് ബസുകളെയാണ് ഈ തീരുമാനം മാരകമായി ബാധിക്കുക.

പ്രൈവറ്റ് ബസുകളെ ആശ്രയിക്കുന്നവരിൽ 65 ശതമാനവും സ്ത്രീകളായതുകൊണ്ട് തന്നെ, ഫ്രീ സർവീസ് തുടങ്ങുന്നതോടെ ഭൂരിഭാഗം യാത്രക്കാരും കെഎസ്ആർടിസിയിലേക്ക് റൂട്ട് മാറ്റുമെന്നാണ് വിലയിരുത്തൽ.

ഈ ഒരു വമ്പൻ തിരിച്ചടി മറികടക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഇപ്പോൾ മന്ത്രി സി.പി. ജോണിന് മുന്നിൽ ഒരു മാസ് ബദൽ നിർദേശം വെച്ചിരിക്കുകയാണ്—സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് എടുക്കുക!

ബസ് ഉടമകൾ മുന്നോട്ടുവെച്ച ഈ 'വാടക ഫോർമുല' അനുസരിച്ച്, ബസും ഡ്രൈവറും അറ്റകുറ്റപ്പണികളും ഉടമകൾ നോക്കും; എന്നാൽ ഇന്ധനച്ചെലവും കണ്ടക്ടറെയും കെഎസ്ആർടിസി നൽകണം.

വെറുതെ ഡീസൽ സെസും നികുതി ഇളവും തന്നതുകൊണ്ട് മാത്രം തകർച്ചയിലായ ഈ വ്യവസായത്തെ രക്ഷിക്കാനാകില്ലെന്നാണ് ഉടമകളുടെ നിലപാട്. നിലവിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുള്ളത്.

ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് ബസുകളിൽ ഫ്രീ നൽകിയാൽ ചെലവ് താങ്ങാനാകാത്തതാണ് കാരണം. എന്നാൽ നാട്ടിലോടുന്ന ഭൂരിഭാഗം പ്രൈവറ്റ് ബസുകളും ഓർഡിനറി സർവീസുകൾ ആയതുകൊണ്ട് തന്നെ, ഈ ഫ്രീ യാത്ര പ്രൈവറ്റ് ബസുകളുടെ കളക്ഷൻ പൂർണ്ണമായി ഇല്ലാതാക്കുമെന്ന ഭീതിയിലാണ് ഉടമകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364159/free-travel-for-women-will-put-the-private-bus-sector-in-kerala-in-a-big-crisis)