---
title: "കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ദിവസേന 15 മിനിറ്റ് വരെ മെട്രോ യാത്ര ചെയ്യുന്നത് ആരോഗ്യത്തിന് അധിക വ്യായാമം നൽകുമെന്ന് ഐ.ഐ.എസ്.സി. പഠനം"
english_title: "Riding the metro for up to 15 minutes daily will provide extra exercise for health"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364154/riding-the-metro-for-up-to-15-minutes-daily-will-provide-extra-exercise-for-health"
published_at: "2026-06-06T09:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a239cf7209c2_METRO.jpg"
keywords: ["Latest News", "Bangalore", "Metro Travel", "Exercise For Health"]
---

# കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ദിവസേന 15 മിനിറ്റ് വരെ മെട്രോ യാത്ര ചെയ്യുന്നത് ആരോഗ്യത്തിന് അധിക വ്യായാമം നൽകുമെന്ന് ഐ.ഐ.എസ്.സി. പഠനം

> **Lead Summary:** **ബെംഗളൂരു: [ **മെട്രോ തീവണ്ടിയിലെ യാത്ര സമയലാഭം മാത്രമല്ല, മികച്ച ആരോഗ്യവും സമ്മാനിക്കുമെന്ന് പുതിയ പഠനറിപ്പോർട്ട്.മെട്രോ യെല്ലോ ലൈൻ റൂട്ടിലെ പതിവ് യാത്രക്കാരെ കേന്ദ്രീകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി.) നടത്തിയ പഠനത്തിലാണ്, സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് മെട്രോ യാത്രക്കാർക്ക് പ്രതിദിനം 10 മുതൽ 15 മിനിറ്റ് വരെ അധിക വ്യായാമം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

## Article Content

**ബെംഗളൂരു: [ **മെട്രോ തീവണ്ടിയിലെ യാത്ര സമയലാഭം മാത്രമല്ല, മികച്ച ആരോഗ്യവും സമ്മാനിക്കുമെന്ന് പുതിയ പഠനറിപ്പോർട്ട്.മെട്രോ യെല്ലോ ലൈൻ റൂട്ടിലെ പതിവ് യാത്രക്കാരെ കേന്ദ്രീകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി.) നടത്തിയ പഠനത്തിലാണ്, സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് മെട്രോ യാത്രക്കാർക്ക് പ്രതിദിനം 10 മുതൽ 15 മിനിറ്റ് വരെ അധിക വ്യായാമം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

വീടുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ മെട്രോ സ്റ്റേഷനുകളിലേക്ക് നടക്കേണ്ടി വരുന്നതും, സ്റ്റേഷനകത്തെ ദൂരവും ഇതിന് പ്രധാന കാരണമാണ്. സ്വന്തം വാഹനങ്ങളിൽ സ്റ്റേഷനുകളിൽ എത്തുന്നവർക്ക് പോലും ട്രെയിനിലേക്ക് നടക്കേണ്ടി വരുന്നതിലൂടെ നല്ലൊരു ശാരീരികാധ്വാനം ലഭിക്കുന്നുണ്ട്.

കൂടാതെ, ഭൂരിഭാഗം പേരും മെട്രോയിൽ നിന്ന് യാത്ര ചെയ്യുന്നതും ചെറിയ രീതിയിൽ വ്യായാമമായി മാറുന്നു. സ്റ്റേഷനുകളിലെ ലിഫ്റ്റുകൾക്കും എസ്‌കലേറ്ററുകൾക്കും പകരം സാധാരണ പടിക്കെട്ടുകൾ ഉപയോഗിക്കുന്നത് വഴി ഈ ശാരീരികക്ഷമത ഇരട്ടിയാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

മുൻപ് ഇത്തരത്തിൽ യാതൊരു വ്യായാമവും ലഭിക്കാതിരുന്ന പലർക്കും മെട്രോ യാത്ര ഇപ്പോൾ വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആഴ്ചയിൽ അഞ്ച് ദിവസം മെട്രോയെ ആശ്രയിക്കുന്ന ഒരാൾക്ക് 50 മുതൽ 75 മിനിറ്റ് വരെ അധിക വ്യായാമം ഇതിലൂടെ സ്വന്തമാക്കാം.

ശാരീരിക നേട്ടങ്ങൾക്ക് പുറമെ, ബസുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്നവരെപ്പോലെ മെട്രോ യാത്രക്കാരെ അന്തരീക്ഷ മലിനീകരണം കാര്യമായി ബാധിക്കുന്നില്ലെന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

റോഡിലെ കടുത്ത ഗതാഗതക്കുരുക്കിൽ പെടാതെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നതിനാൽ, മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തി നേടാനും മെട്രോ യാത്ര സഹായിക്കുമെന്ന് ഐ.ഐ.എസ്.സി. ഗവേഷക സംഘത്തിന്റെ പഠനത്തിൽ അടിവരയിട്ട് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364154/riding-the-metro-for-up-to-15-minutes-daily-will-provide-extra-exercise-for-health)