---
title: "കനത്ത ജാഗ്രതയിൽ ദില്ലി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിലേയ്ക്ക്"
english_title: "Cockroach Janata Partys First Public Protest In Delhi Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364143/cockroach-janata-partys-first-public-protest-in-delhi-today"
published_at: "2026-06-06T07:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23793b9a40e_Cockroach_Janata_Party.jpg"
keywords: ["Latest News", "Cockroach Janata Party", "Public Protest", "Union Education Minister", "Dharmendra Pradhan", "Delhi"]
---

# കനത്ത ജാഗ്രതയിൽ ദില്ലി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിലേയ്ക്ക്

> **Lead Summary:** ഡൽഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ഇന്ന്. രാവിലെ 9 മണിക്ക് ഡൽഹി ജന്തർ മന്ദറിലാണ് പ്രതിഷേധം. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ അണിനിരക്കും.

## Article Content

ഡൽഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ഇന്ന്. രാവിലെ 9 മണിക്ക് ഡൽഹി ജന്തർ മന്ദറിലാണ് പ്രതിഷേധം. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ അണിനിരക്കും.

കോക്രോച്ച് പാർട്ടി സ്ഥാപകന്‍ അഭിജീത് ദീപ്ക ഇന്ന് ഇന്ത്യയിലെത്തും. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് രാജ്യ തലസ്ഥാനം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കെടും കാര്യസ്ഥതക്കെതിരെ പാറ്റകൾ ഇന്ന് രാജ്യ തലസ്ഥാനത്ത് ഒത്തുകൂടും. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ ക്രമക്കേട് എന്നീ വിഷയങ്ങ്ൾചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്കെതിരെയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം.ദേശീയ പതാക കയ്യിലെന്തിയായിരിക്കും പ്രതിഷേധക്കാർ എത്തുക. സമാധാനന്തരീക്ഷത്തിൽ വേറിട്ട പ്രതിഷേധത്തിനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.

അക്രമ സംഭവങ്ങൾ ഒഴിവാക്കി പോലീസുകാർക്ക് പൂക്കൾ നൽകി വിയോജിപ്പ് അറിയിക്കും. പ്രതിഷേധ റാലികൾ മൊബൈൽ ഫോണുകളിൾ ചിത്രീകരിക്കാനും നിർദേശമുണ്ട്.

പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ 8 മണിയോടെ ഡൽഹിയിൽ എത്തിച്ചേരും. പരസ്യപ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് ഉന്നതതല യോഗം ചേർന്നു. നിലവിലെ സാഹചര്യങ്ങളും ഇന്‍റജൻസ് വിഭാഗത്തിൽ നിന്ന് ലഭിച്ച സുരക്ഷാ വിവരങ്ങളും യോഗം വിലയിരുത്തി.

3000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹി ജനന്തർ മന്ദറിൽ വിന്യസിച്ചിട്ടുള്ളത്. പ്രതിഷേധത്തിന് അനുമതി നിഷേധിച്ചാലുള്ള കോക്രോച്ചുകളുടെ തുടർ നീക്കവും ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364143/cockroach-janata-partys-first-public-protest-in-delhi-today)