---
title: "മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു"
english_title: "Defamation case: Court acquits Congress leader Ravish and TruVision Partners"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364127/defamation-case-court-acquits-congress-leader-ravish-and-truvision-partners"
published_at: "2026-06-05T23:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a43c2d477_court.jpg"
keywords: ["Latest News", "Defamation Case", "Raveesh", "Tuevision News"]
---

# മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു

> **Lead Summary:** **കോഴിക്കോട് (വടകര) : **കല്ലാച്ചി ദിൽന സൂപ്പർ മാർക്കറ്റിലെ മോഷണ ആരോപണത്തെ സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചെന്ന് ട്രൂ വിഷൻ ന്യൂസിനെതിരെ വളയത്തെ കോൺഗ്രസ് നേതാവായിരുന്ന ടി ഇ നന്ദകുമാർ നൽകിയ മാനനഷ്ട കേസിൽ നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രവീഷ് വളയത്തെ കോടതി വെറുതെവിട്ടു.

## Article Content

**കോഴിക്കോട് (വടകര) : **കല്ലാച്ചി ദിൽന സൂപ്പർ മാർക്കറ്റിലെ മോഷണ ആരോപണത്തെ സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചെന്ന് ട്രൂ വിഷൻ ന്യൂസിനെതിരെ വളയത്തെ കോൺഗ്രസ് നേതാവായിരുന്ന ടി ഇ നന്ദകുമാർ നൽകിയ മാനനഷ്ട കേസിൽ നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രവീഷ് വളയത്തെ കോടതി വെറുതെവിട്ടു.

പ്രതിചേർത്ത ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ് വർക്ക് എൽ എൽ പിയുടെ മറ്റ് പാർട്ണർമാരായ സിടി അനൂപ് , കെ.കെ സുമോദ്, ലിജി എന്നിവരെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

വാർത്ത പ്രസിദ്ധീകരിച്ചതിന് ട്രൂവിഷൻ ന്യൂസിനെ പ്രതിനിധീകരിക്കുന്ന എഡിറ്റർ കെ.കെ ശ്രീജിത്തിന് ആറ് മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി.

വളയത്തെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രവീഷ് വളയം ട്രൂവിഷൻ ന്യൂസ് പ്രതിനിധികളുമായി ഗൂഡാലോചന നടത്തി വാർത്ത പ്രസിദ്ധീകരിച്ചു എന്നായിരുന്നു നന്ദകുമാറിൻ്റെ പരാതി.

അപകീർത്തിപ്പെടുത്തി 2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നന്ദകുമാർ സ്ഥാനാർത്ഥിയാകുന്നത് തടയാൻ വേണ്ടിയും രവീഷിനെ സ്ഥാനാർത്ഥിയാക്കുന്നതിന് വേണ്ടിയും രവീഷ് വളയം മന:പൂർവ്വം കെട്ടിചമച്ച കഥയാണ് ഇതെന്നും കോടതിയിൽ വാദിച്ചു.

എന്നാൽ രവീഷ് ഉൾപ്പടെ ട്രൂവിഷൻ ന്യൂസിലെ ആർക്കെതിരെയും ഗൂഢാലോചന കുറ്റം നിലനിൽക്കിലെന്ന് കോടതി കണ്ടെത്തി. ശ്രീജിത്തിനെ കോടതി ജാമ്യത്തിൽ വിട്ടയച്ചു.

മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും നിയമ പോരാട്ടം തുടരുമെന്നും ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ് വർക്ക് എൽഎൽപി പ്രതിനിധികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364127/defamation-case-court-acquits-congress-leader-ravish-and-truvision-partners)