'എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കണം'; ബിജെപി സംസ്ഥാന ഉപാധ്യക്ഷനും സംസ്ഥാന സെക്രട്ടറിയും രാജി പ്രഖ്യാപിച്ചു

2026-06-05T22:35:00 | By Athira V
#Latest News #Tamilnadu #BJP

ചെന്നൈ: ( www.truevisionnews.com ) ബിജെപി തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടതിന് പിന്നാലെ തമിഴ്നാട്ടിൽ കൂട്ടരാജി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ അടക്കം 15 ഓളം പേർ പാർട്ടിയിൽനിന്ന് രാജിവെച്ചു.

രാജിവെക്കുന്നതായി പ്രഖ്യാപിച്ച കരു നാഗരാജൻ, ദേശീയ നേതൃത്വത്തിന് തൻ്റെ രാജിക്കത്തും സമർപ്പിച്ചു. ദില്ലിയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചേർന്ന അണ്ണാമലൈയെ സ്വീകരിക്കാൻ കരു നാഗരാജൻ എത്തിയിരുന്നു.

സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേഷും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. വളരെയധികം ചിന്തിച്ചെടുത്ത ഈ തീരുമാനം ഏറെ സങ്കടത്തോടെയാണ് ഞാൻ അറിയിക്കുന്നതെന്ന് സുമതി വെങ്കടേഷ്, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് നൽകിയ രാജിക്കത്തിൽ പറയുന്നു.

പാർട്ടിയെ സേവിക്കാൻ സാധിച്ചത് വലിയ അഭിമാനമായും ഭാഗ്യമായും കരുതുന്നുവെന്ന് പറഞ്ഞ സുമതി വെങ്കടേഷ്, ബിജെപി മുറുകെ പിടിക്കുന്ന മൂല്യങ്ങൾ തന്റെ യാത്രയിൽ ഉടനീളം വഴികാട്ടിയായിരുന്നുവെന്നും അത് തുടരുമെന്നും കത്തിൽ വ്യക്തമാക്കി.

അതേസമയം അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്നാണ് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ പ്രതികരണം.

ആദ്യ പരിഗണന പാർട്ടിക്കാണെന്നും ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു. ബിജെപി പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ പാർട്ടിയാണ്. അണ്ണാമലൈ പാർട്ടി വിട്ടതുകൊണ്ട് ബിജെപിക്ക് ഒരു നഷ്ടവുമില്ലെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

Content Highlight: Mass resignations in Tamil Nadu after former BJP Tamil Nadu state president K Annamalai quits the party

#Latest News #Tamilnadu #BJP

Next TV

Related Stories
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

Jul 23, 2026 05:47 PM

ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.ജെ.പി നാളെ രാജ്യവ്യാപക സമരം. ധർമ്മേന്ദ്ര പ്രധാൻ...

Read More >>
കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം

Jul 23, 2026 05:18 PM

കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം

കുടക് ബെട്രിയിൽ കന്നുകാലികളെ അഴിക്കുന്നതിനിടെ കാലിൽ കയർ കുരുങ്ങി വലിഴിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി നാസിർ (68)...

Read More >>
adimage
കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

Jul 23, 2026 02:50 PM

കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാർ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടു. 73 കിലോ വിഭാഗത്തിൽ...

Read More >>
സർക്കാർ സ്കൂളിലെ  ഉച്ചഭക്ഷണത്തിൽ ചത്ത തേൾ...!;  തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന; അസ്വസ്ഥത അനുഭവപ്പെട്ട നൂറിലധികം സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

Jul 23, 2026 02:42 PM

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത തേൾ...!; തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന; അസ്വസ്ഥത അനുഭവപ്പെട്ട നൂറിലധികം സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

ബീഹാർ സുപോൾ ജില്ലയിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തി. കറി കഴിച്ച 100 വിദ്യാർഥികൾക്ക് ഛർദ്ദിയും വയറുവേദനയും. എല്ലാവരും...

Read More >>
  ഇതാണോ പൊലീസ്..? പോക്കറ്റിൽ 50 ഗ്രാം രാസലഹരി വെച്ച് അകത്താക്കും'; സിജെപി സമരക്കാരെ കുടുക്കുമെന്ന് പൊലീസിന്റെ ഭീഷണി

Jul 23, 2026 02:08 PM

ഇതാണോ പൊലീസ്..? പോക്കറ്റിൽ 50 ഗ്രാം രാസലഹരി വെച്ച് അകത്താക്കും'; സിജെപി സമരക്കാരെ കുടുക്കുമെന്ന് പൊലീസിന്റെ ഭീഷണി

CJP സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ലഹരിക്കേസിൽപ്പെടുത്തുമെന്ന് മുംബൈ പൊലീസ് ഭീഷണിപ്പെടുത്തി. സമരം ശക്തമായതോടെ ഡൽഹിയിൽ 30 കമ്പനി...

Read More >>
Top Stories

adimage adimage
Entertainment News