---
title: "'ഇനി എന്നെ കാണില്ല'; രാജസ്ഥാനിൽ ലൈവ് ഷോയ്ക്കിടെ വിഷം കഴിച്ച്  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ"
english_title: "Rajasthan influencer consumed poison during live broadcast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364114/rajasthan-influencer-consumed-poison-during-live-broadcast"
published_at: "2026-06-05T21:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22f84d2390a_rajasthan.jpg"
keywords: ["Latest News", "Social Media Influencer", "Suicide"]
---

# 'ഇനി എന്നെ കാണില്ല'; രാജസ്ഥാനിൽ ലൈവ് ഷോയ്ക്കിടെ വിഷം കഴിച്ച്  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

> **Lead Summary:** **രാജസ്ഥാൻ: ** രാജസ്ഥാൻ ഇൻഫ്ലുവൻസർ ലൈവിനിടെ വിഷം കഴിച്ചു. തുടർച്ചയായ ഓൺലൈൻ ട്രോളിംഗും വ്യക്തിപരമായ സമ്മർദ്ദവും കാരണമാണ് ഇൻഫ്ലുവൻസർ അനിത ബിഷ്ണോയി ലൈവ് ഷോയ്ക്കിടെ വിഷം കഴിച്ചത്.

## Article Content

**രാജസ്ഥാൻ: ** രാജസ്ഥാൻ ഇൻഫ്ലുവൻസർ ലൈവിനിടെ വിഷം കഴിച്ചു. തുടർച്ചയായ ഓൺലൈൻ ട്രോളിംഗും വ്യക്തിപരമായ സമ്മർദ്ദവും കാരണമാണ് ഇൻഫ്ലുവൻസർ അനിത ബിഷ്ണോയി ലൈവ് ഷോയ്ക്കിടെ വിഷം കഴിച്ചത്.

യുവതിയെ എംഡിഎം ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. അനിത ബിഷ്ണോയിയ്ക്ക് രാജസ്ഥാനിലെ മറ്റൊരു ഇൻഫ്ലുവൻസറിൽ നിന്ന് നിരന്തരം പീഡനവും മറ്റുള്ളവരിൽ നിന്ന് ഭീഷണിയും നേരിടേണ്ടിവന്നിരുന്നതായി ഇവരുടെ ഭർത്താവ് ആരോപിച്ചു.

മകൻ വിളിച്ച് പറഞ്ഞപ്പോഴാണ് അനിത വിഷം കഴിച്ച കാര്യം താൻ അറിയുന്നതെന്നും ഭർത്താവ് ദിനേശ് പറഞ്ഞു. അനിത ഇപ്പോൾ ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

> ലൈവ് ഷോയിൽ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ അപകീർത്തികരമായ പരാമർശം നടത്തുണ്ടെന്നും തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അനിത ആരോപിച്ചിരുന്നു. "എന്നെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നവരോട്, മരിക്കുക എളുപ്പമല്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ, പക്ഷേ, എന്‍റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നതിലൂടെ നിങ്ങൾക്ക് ഒന്നും നേടാനാവില്ല.

> നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ, നേരിട്ട് വന്ന് എന്നോട് സംസാരിക്കുക. അല്ലെങ്കിൽ, പോലീസ് എന്ത് വേണമെങ്കിലും കൈകാര്യം ചെയ്യും." അതിന് പിന്നാലെ 'നിങ്ങളുടെ സഹോദരിയെ ഇനി കാണില്ലെന്ന' തരത്തിലുള്ള ഒരു സന്ദേശവും അവർ പങ്കുവച്ചു. ഇതോടെ അനിതയും സമൂഹ മാധ്യമ ആരാധകർ അസ്വസ്ഥരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364114/rajasthan-influencer-consumed-poison-during-live-broadcast)