---
title: "നാദാപുരം കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ"
english_title: "Worker from Odisha found hanging in warehouse bathroom in Kallachi, Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364066/worker-from-odisha-found-hanging-in-warehouse-bathroom-in-kallachi-nadapuram"
published_at: "2026-06-05T16:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c457071839_haning.jpg"
keywords: ["Odisha", "Hanging", "Warehouse Bathroom", "Kallachi", "Nadapuram"]
---

# നാദാപുരം കല്ലാച്ചിയിൽ വെയർഹൗസ് ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **നാദാപുരം: **കല്ലാച്ചി പയന്തോങ്ങിലുള്ള വെയർഹൗസിലെ ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ഗൻജാം ജില്ലയിലെ ഗൗഡിയ ബാർദ സ്വദേശി രാജു ഭുയ്യ ആണ് മരിച്ചത്.

## Article Content

**നാദാപുരം: **കല്ലാച്ചി പയന്തോങ്ങിലുള്ള വെയർഹൗസിലെ ബാത്റൂമിൽ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ഗൻജാം ജില്ലയിലെ ഗൗഡിയ ബാർദ സ്വദേശി രാജു ഭുയ്യ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 04.30 ഓടെയാണ് സംഭവം. കല്ലാച്ചി പയന്തോങ്ങിലെ 'അഷറഫ് & കമ്പനി' എന്ന സ്ഥാപനത്തിന്റെ വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇയാൾ.

വെയർഹൗസിലെ ബാത്റൂമിന്റെ മുകളിൽ ഷീറ്റിട്ടിരുന്ന കമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടത്. വെയർഹൗസ് മാനേജറായ ശ്രീജിത്തിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364066/worker-from-odisha-found-hanging-in-warehouse-bathroom-in-kallachi-nadapuram)