---
title: "ഇത്തവണ കളി മാറും, കണ്ണുതള്ളിക്കുന്ന സമ്മാനത്തുകയുമായി ഫിഫ; ലോകകപ്പ് പാക്കേജ് 727 മില്യൺ ഡോളറിലേക്ക് "
english_title: "Football, FIFA World Cup, prize money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364046/football-fifa-world-cup-prize-money"
published_at: "2026-06-05T15:36:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a229fbe85a4d_fifa.jpg"
keywords: []
---

# ഇത്തവണ കളി മാറും, കണ്ണുതള്ളിക്കുന്ന സമ്മാനത്തുകയുമായി ഫിഫ; ലോകകപ്പ് പാക്കേജ് 727 മില്യൺ ഡോളറിലേക്ക് 

> **Lead Summary:** **** ഫുട്ബോൾ ലോകത്തെ ആവേശം കൊള്ളിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ ഫിഫ ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത്. ഫിഫ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം 655 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 6,238.42 കോടി രൂപ) ആകെ സമ്മാനത്തുകയായി മാത്രം മാറ്റിവെച്ചിരിക്കുന്നത്.

## Article Content

**** ഫുട്ബോൾ ലോകത്തെ ആവേശം കൊള്ളിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ ഫിഫ ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത്. ഫിഫ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം 655 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 6,238.42 കോടി രൂപ) ആകെ സമ്മാനത്തുകയായി മാത്രം മാറ്റിവെച്ചിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റ് ചിലവുകള്‍ക്കായി നല്‍കുന്ന തുക കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മൊത്തം സാമ്പത്തിക പാക്കേജ് 727 മില്യണ്‍ (ഏകദേശം 7,400.09 കോടി രൂപ) ഡോളറിലെത്തും.

2026 ലോകകപ്പില്‍ മുത്തമിടുന്ന ചാമ്പ്യന്മാര്‍ക്ക് മാത്രം ഫിഫയില്‍ നിന്ന് 50 മില്യണ്‍ ഡോളര്‍ (ഏകദേശം 417.50 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ഇതോടൊപ്പം ടൂര്‍ണമെന്റ് തയ്യാറെടുപ്പുകള്‍ക്കായി നല്‍കുന്ന 1.5 മില്യണ്‍ ഡോളര്‍ കൂടി ചേരുമ്പോള്‍ ജേതാക്കള്‍ക്ക് ആകെ ലഭിക്കുക 51.5 മില്യണ്‍ ഡോളറായിരിക്കും.

കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ലഭിച്ചതിനേക്കാള്‍ (42 മില്യണ്‍ ഡോളര്‍) വളരെ കൂടുതലാണിത്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ആകെ ലഭിക്കുക 34.5 മില്യണ്‍ (ഏകദേശം 288.075 കോടി രൂപ) ആയിരിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 30.5 മില്യണും (254.675 കോടി രൂപ), നാലാമത് എത്തുന്നവര്‍ക്ക് 28.5 മില്യണും (ഏകദേശം 237.975 കോടി) ലഭിക്കും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറുന്ന ടീമുകള്‍ക്ക് 20.5 മില്യണ്‍, പ്രീ-ക്വാര്‍ട്ടറില്‍ വരുന്ന ടീമുകള്‍ക്ക് 12.5 മില്യണ്‍ എന്നിങ്ങനെയാണ് സമ്മാനത്തുകകളായി ലഭിക്കുക. ടൂര്‍ണമെന്റില്‍ നിന്ന് തോറ്റ് പുറത്തായാലും കോടികള്‍ ഉറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന ടീമുകള്‍ക്ക് പോലും ഇത്തവണ വന്‍ തുക തിരികെക്കൊണ്ട് പോകാം. ടൂര്‍ണമെന്റില്‍ 33 മുതല്‍ 48 വരെയുള്ള സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് 9 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായും 1.5 മില്യണ്‍ ഡോളര്‍ തയ്യാറെടുപ്പിനുള്ള തുകയായും ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364046/football-fifa-world-cup-prize-money)