കഴക്കൂട്ടത്ത് കാറിൽ കടത്താൻ ശ്രമിച്ച 1,200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; യുവാവ് അറസ്റ്റിൽ

2026-06-05T15:16:00 | By Anusree vc
#Latest News #Kazhakkoottam #Tobacco Seizure #Thiruvananthapuram Police

തിരുവനന്തപുരം: (https://truevisionnews.com/) കഴക്കൂട്ടത്ത് കാറിൽ കടത്താൻ ശ്രമിച്ച 1,200 കിലോയോളം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടിയം സ്വദേശിയായ പ്രവീൺ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മിന്നൽ പരിശോധന.

ദേശീയപാതയിലൂടെ വരികയായിരുന്ന പ്രതിയുടെ വാഹനം ഡാൻസാഫ് സംഘം പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ സീറ്റുകൾക്കടിയിലും ഡിക്കിയിലുമായി ഒളിപ്പിച്ച നിലയിൽ 26 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ നിരോധിത ഉൽപ്പന്നങ്ങളെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർനടപടികൾക്കായി കഴക്കൂട്ടം പൊലീസിന് കൈമാറി. ഈ കള്ളക്കടത്തിന് പിന്നിൽ വലിയൊരു ലഹരി മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് കഴക്കൂട്ടം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: 1,200 kg of banned tobacco products seized while trying to smuggle them in a car in Kazhakoottum; Youth arrested

#Latest News #Kazhakkoottam #Tobacco Seizure #Thiruvananthapuram Police

Next TV

Related Stories
വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Jul 24, 2026 07:38 AM

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി സ്വാതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച്...

Read More >>
സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

Jul 24, 2026 07:26 AM

സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. 51,11,908 പേർക്ക് 1095 കോടി രൂപ അനുവദിച്ചു. അടുത്ത മാസം 3ന് മുൻപ് വിതരണം...

Read More >>
മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

Jul 24, 2026 07:12 AM

മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

മാനന്തവാടി സബ് ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ത്രിശ്ശിലേരി സ്വദേശി...

Read More >>
adimage
ഇനി രക്ഷപ്പെടില്ല! ഏബൽ അ​ഗസ്റ്റിനെതിരെ കേസ് ഒന്നല്ല, അഞ്ചെണ്ണം; മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ്, പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

Jul 24, 2026 06:58 AM

ഇനി രക്ഷപ്പെടില്ല! ഏബൽ അ​ഗസ്റ്റിനെതിരെ കേസ് ഒന്നല്ല, അഞ്ചെണ്ണം; മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ്, പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ. കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകി. ഇന്ന് കോടതിയിൽ...

Read More >>
രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

Jul 24, 2026 06:13 AM

രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

വെമ്പായം ബാറിലെ പെട്രോൾ ആക്രമണക്കേസിൽ ദൃക്‌സാക്ഷി രതീഷ് ആത്മഹത്യ ചെയ്തു. പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ. ആക്രമണത്തിൽ മരണം...

Read More >>
കത്തിപ്പടർന്ന് നീറ്റ് സമരം....; ഇന്ന് എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്

Jul 24, 2026 06:02 AM

കത്തിപ്പടർന്ന് നീറ്റ് സമരം....; ഇന്ന് എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിക്കെതിരെയും വിദ്യാർത്ഥി മർദനത്തിനെതിരെയും എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ദിൽ...

Read More >>
Top Stories

adimage adimage
Entertainment News