---
title: "മാന്നാറിൽ ദമ്പതികൾക്ക് നേരെ ക്രൂരമായ അക്രമം; വീട്ടമ്മയെ വലിച്ചിഴച്ച് വസ്ത്രം കീറിയ കേസിൽ വിമുക്ത ഭടനടക്കം രണ്ട് പേർ അറസ്റ്റിൽ"
english_title: "Housewife and husband attacked, two people including a retired soldier arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364038/housewife-and-husband-attacked-two-people-including-a-retired-soldier-arrested"
published_at: "2026-06-05T15:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2299d05630f_24.jpg"
keywords: ["Latest News", "Mannar", "Brutal Violence", "Retired Soldier", "Arrest"]
---

# മാന്നാറിൽ ദമ്പതികൾക്ക് നേരെ ക്രൂരമായ അക്രമം; വീട്ടമ്മയെ വലിച്ചിഴച്ച് വസ്ത്രം കീറിയ കേസിൽ വിമുക്ത ഭടനടക്കം രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **മാന്നാർ: [**[ ]ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും വീട്ടമ്മയെ ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മാന്നാർ: [**[ ]ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും വീട്ടമ്മയെ ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

മാന്നാർ കുരട്ടിശ്ശേരി സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മേയ് 18-നായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടമ്മയും ഭർത്താവും ഒന്നിച്ച് നടന്നു വരുമ്പോൾ വഴിയിൽ വെച്ച് ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇരു പ്രതികളും ചേർന്ന് വീട്ടമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയുമാണുണ്ടായത്.

പ്രതികൾ തന്റെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതായി വീട്ടമ്മ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മർദ്ദനത്തിനിടയിലുണ്ടായ പിടിവലിക്കിടെ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ സ്വർണ്ണമാലയും താലിയും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.

സ്വർണ്ണവും ഫോണും ഉൾപ്പെടെ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും വീട്ടമ്മയുടെ മൊഴിയിലുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വീട്ടമ്മയുടെയും ഭർത്താവിന്റെയും കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് ഇൻസ്‌പെക്ടർ ബിജു എസ്.വി, എസ്‌ഐമാരായ വിഷ്ണു, ഷൈജ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വലയിലാക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364038/housewife-and-husband-attacked-two-people-including-a-retired-soldier-arrested)