---
title: "ആഹാ ഇതും കിട്ടുമോ? ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു"
english_title: "Cannabis sweets seized from online delivery establishment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364009/cannabis-sweets-seized-from-online-delivery-establishment-new-"
published_at: "2026-06-05T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a228827c25dc_sweet_ty.jpg"
keywords: []
---

# ആഹാ ഇതും കിട്ടുമോ? ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു

> **Lead Summary:** **ഇടുക്കി: ** അടിമാലിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് നാർക്കോട്ടിക് സംഘം പിടിച്ചെടുത്തത്.

## Article Content

**ഇടുക്കി: ** അടിമാലിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് നാർക്കോട്ടിക് സംഘം പിടിച്ചെടുത്തത്.

ഇവയുടെ ഉറവിടം കണ്ടെത്തുമെന്ന് നാർക്കോട്ടിക് സംഘം വ്യക്തമാക്കി. ലഹരിക്കെതിരേ പൊലീസ് ഓപ്പറേഷൻ തൂഫാൻ നടത്തുന്നതിനിടെയാണ് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തത്.

അതേസമയം ലഹരി തടയാൻ പരിശോധന ശക്തമാക്കുമ്പോൾ കടത്തു സംഘങ്ങൾ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊട്ടിയം സ്വദേശി പ്രവീൺ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

കോഴിക്കോട് നഗരത്തിൽ നടന്ന രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസ്, ഇടിയങ്ങര സ്വദേശി സക്കീർ എന്നിവരിൽ നിന്ന് കാറിൽ കടത്തിയ 51 ഗ്രാം എംഡിഎംഎ പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബേപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.അതിർത്തി കടന്നെത്തുന്ന ലഹരി മരുന്നാണ് കൊല്ലം ജില്ലയിലെ പ്രധാന വെല്ലുവിളി. നിർമാണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ലഹരിക്കടത്തു സംഘത്തിന്റെ കേന്ദ്രങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364009/cannabis-sweets-seized-from-online-delivery-establishment-new-)