---
title: "'മരുമോനെ മന്ത്രിയാക്കിയപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ'; സണ്ണി ജോസഫിനെ പിന്തുണച്ച് കെ. മുരളീധരൻ"
english_title: "We didn't say anything when Marumone was made a minister; K. Muraleedharan supports Sunny Joseph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363997/we-didnt-say-anything-when-marumone-was-made-a-minister-k-muraleedharan-supports-sunny-joseph"
published_at: "2026-06-05T12:59:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699012ea3d2b3_k_muralidharan.jpg"
keywords: []
---

# 'മരുമോനെ മന്ത്രിയാക്കിയപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ'; സണ്ണി ജോസഫിനെ പിന്തുണച്ച് കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: ** മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും മുൻപ് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

## Article Content

**തിരുവനന്തപുരം: ** മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും മുൻപ് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോൾ അമ്മായിയപ്പന്‍റെ ക്യാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസും ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു.

ദേവസ്വം ബോര്‍ഡുകളുടെ ഏകീകരണം എന്ന പരാമര്‍ശത്തിലും മുരളീധരൻ പ്രതികരിച്ചു. വിവാദമായിട്ടുള്ള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ എടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ പൊതുപരിപാടികൾ വരുമ്പോൾ ബോർഡുകളെ ഏകോപിപ്പിച്ചു കൊണ്ട് പരിപാടികൾ നടത്തും. ഏകീകരണ ദേവസ്വം ബോർഡ് എന്ന ആവശ്യം ഏറെ നാളായി ഉണ്ട്. ഹൈന്ദവ സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363997/we-didnt-say-anything-when-marumone-was-made-a-minister-k-muraleedharan-supports-sunny-joseph)