---
title: "'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി"
english_title: "'Operation Toofan': A young man selling ganja in Ponnani has been arrested; the leader of a gang targeting students has been caught"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363960/operation-toofan-a-young-man-selling-ganja-in-ponnani-has-been-arrested-the-leader-of-a-gang-targeting-students-has-been-caught"
published_at: "2026-06-05T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226b10814a3_toofan.jpg"
keywords: ["latest news", "operation toofan", "drugs", "kanjav"]
---

# 'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി

> **Lead Summary:** പൊന്നാനി:**[www.truevisionnews.com )]** 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിറ്റുവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി മുല്ല റോഡ് സ്വദേശിയായ 'ചുണ്ടന്റെ ഫാരിസ്' ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ചെറിയ പൊതികളിലാക്കി വില്പനയ്ക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

## Article Content

പൊന്നാനി:**[www.truevisionnews.com )]** 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിറ്റുവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി മുല്ല റോഡ് സ്വദേശിയായ 'ചുണ്ടന്റെ ഫാരിസ്' ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ചെറിയ പൊതികളിലാക്കി വില്പനയ്ക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

മുൻപ് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പൊന്നാനി പോലീസിന്റെ പിടിയിലായിരുന്ന പ്രതി, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഞ്ചാവ് മാഫിയയുടെ പ്രധാന ഏജന്റായി മാറിയത്. പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363960/operation-toofan-a-young-man-selling-ganja-in-ponnani-has-been-arrested-the-leader-of-a-gang-targeting-students-has-been-caught)