---
title: "തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി"
english_title: "23 kg of ganja seized abandoned at Tirur railway station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363957/23-kg-of-ganja-seized-abandoned-at-tirur-railway-station"
published_at: "2026-06-05T11:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2269a93581d_ghjghj.jpg"
keywords: ["latest news", "ganja", "Tirur railway station"]
---

# തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** തിരൂർ: **[** തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. സ്റ്റേഷനിലെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു 23 കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. തിരൂർ എക്‌സൈസ് സർക്കിൾ വിഭാഗവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.

## Article Content

തിരൂർ: **[** തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. സ്റ്റേഷനിലെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു 23 കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. തിരൂർ എക്‌സൈസ് സർക്കിൾ വിഭാഗവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. എസ്. പ്രഷോബ് അറിയിച്ചു. ലഹരിമരുന്ന് കടത്തുകാരെ കണ്ടെത്താനായി റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി  ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.എം. ബാബുരാജ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ധനേഷ് എന്നിവരും ആർ.പി.എഫ് ഉദ്യോഗസ്ഥരായ സബിൻ, പ്രമോദ്, ബാബു, സജീവൻ, സന്ദീപ്, നന്ദകുമാർ എന്നിവരും അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363957/23-kg-of-ganja-seized-abandoned-at-tirur-railway-station)