---
title: " കറുപ്പ് വേണ്ടേ വേണ്ട ...:  മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ കറുത്ത ബോർഡ്; രണ്ട് കേരളാ ഹൗസ് ജീവനക്കാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്"
english_title: "Black board in Chief Minister's field of vision; Show cause notices issued against two Kerala House employees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363941/black-board-in-chief-ministers-field-of-vision-show-cause-notices-issued-against-two-kerala-house-employees"
published_at: "2026-06-05T11:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22616f472c1_VD.jpg"
keywords: ["Black Board", "Chief Minister", "Kerala House employees", "VDSatheesan"]
---

#  കറുപ്പ് വേണ്ടേ വേണ്ട ...:  മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ കറുത്ത ബോർഡ്; രണ്ട് കേരളാ ഹൗസ് ജീവനക്കാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

> **Lead Summary:** **ന്യൂഡല്‍ഹി: ** മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന മുറിക്ക് മുന്നിൽ കറുത്ത ബോർഡ്‌ വെച്ചെന്നാരോപിച്ച് രണ്ട് കേരളാ ഹൗസ് ജീവനക്കാർക്ക് അഡിഷണൽ റെസിഡന്റ് കമ്മീഷണർ വക കാരണം കാണിക്കൽ നോട്ടീസ്.

## Article Content

**ന്യൂഡല്‍ഹി: ** മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന മുറിക്ക് മുന്നിൽ കറുത്ത ബോർഡ്‌ വെച്ചെന്നാരോപിച്ച് രണ്ട് കേരളാ ഹൗസ് ജീവനക്കാർക്ക് അഡിഷണൽ റെസിഡന്റ് കമ്മീഷണർ വക കാരണം കാണിക്കൽ നോട്ടീസ്.

സത്യപ്രതീജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഡൽഹിയിൽ വന്ന ദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കേരളാ ഹൗസ് റെസിഡന്റ് കമ്മീഷണർ പുനീത്കുമാറിനെതിരെ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരുന്നു.

റെസിഡന്റ് കമ്മീഷണർ അന്യായമായി സസ്പെൻഡ് ചെയ്ത സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കൺവീനർക്കെതിരായ നടപടിക്കെതിരെയായിരുന്നു സംഘടന ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ വെളുത്ത അക്ഷരങ്ങളുള്ള കറുത്ത ബോർഡ്‌ സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നാണ് നോട്ടീസിലെ ആരോപണം.

Z plus സുരക്ഷയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി വി ഡി സതീശനെന്നും കറുത്ത ബോർഡ്‌ സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നും എആർസിയുടെ കാരണം കാണിക്കൽ നോട്ടീസിൽ ആരോപിക്കുന്നു.

കെ എസ് ഇ എ നേതാവിനെ സസ്‌പെൻഡ് ചെയ്ത വിചിത്ര ഉത്തരവിനെതിരെ അതിശക്ത വിമർശനമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ നടത്തിയിരുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ഇ എ നേതാവ് സസ്പെൻഷൻ കാലയളവിൽ ജോലിക്ക് ഹാജരാകണമെന്നും അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിടണമെന്നുമായിരുന്നു റെസിഡന്റ് കമ്മീഷനറുടെ വിചിത്ര നിർദേശം.

ഈ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് സ്റ്റേ ചെയ്തിരുന്നു. റെസിഡന്റ് കമ്മീഷനനരുടെ അന്യായ നടപടികൾക്കെതിരെ വെച്ച പ്രതിഷേധ ബോർഡുകൾ സുരക്ഷാ ലംഘനമാണെന്നാണ് കേരളാ ഹൗസ് അധികൃതരുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363941/black-board-in-chief-ministers-field-of-vision-show-cause-notices-issued-against-two-kerala-house-employees)