ഡൽഹിയിൽ വീണ്ടും ആശങ്ക പരത്തി തീപിടിത്തം; ഗ്രേറ്റർ കൈലാഷിലെ ഓഫീസിൽ അഗ്നിബാധ,രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു

2026-06-05T11:05:00 | By Anusree vc
#Latest News #Delhi Fire #Greater Kailash Fire

ന്യൂഡൽഹി: (https://truevisionnews.com/) കഴിഞ്ഞ ദിവസം 21 പേരുടെ ദരുണ മരണത്തിനിടയാക്കിയ വൻ ദുരന്തത്തിന് പിന്നാലെ ഡൽഹിയിൽ വീണ്ടും തീപിടിത്തം. ഡൽഹിയിലെ പ്രമുഖ വ്യവസായ-താമസ മേഖലയായ ഗ്രേറ്റർ കൈലാഷ്-1 ലുള്ള ഒരു ഓഫീസിലാണ് പുതുതായി അഗ്നിബാധയുണ്ടായത്. തുടർച്ചയായുണ്ടാകുന്ന തീപിടിത്ത കേസുകൾ തലസ്ഥാന നഗരിയെ വീണ്ടും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്

സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 ലുള്ള ഒരു ബഹുനില ഓഫീസ് കെട്ടിടത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാറ്ററി റൂമിലാണ് അഗ്നിബാധയുണ്ടായത്.

പുലർച്ചെ ഏകദേശം 2.47 ഓടെയാണ് സാവിത്രി സിനിമയ്ക്ക് എതിർവശത്തുള്ള ടാറ്റാ കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ അപകടം റിപ്പോ‍ട് ചെയ്തത്. ഉടൻ തന്നെ 11 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൂന്നാം നിലയിലെ ഏകദേശം 200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബാറ്ററി റൂമിൽ മാത്രമായി തീ ഒതുക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

രക്ഷാപ്രവർത്തനത്തിനിടയിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു. ഇവരെ ഉടൻ തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 7 മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ നോയിഡ സെക്ടർ 74-ലെ പ്രമുഖ റസിഡൻഷ്യൽ സൊസൈറ്റിയായ 'ഐവി കൗണ്ടി'യിലെ ഇരുപതുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലും തീപിടിത്തമുണ്ടായി.

അശാസ്ത്രീയമായ കെട്ടിട നിർമ്മാണങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കാട്ടുന്ന കണ്ണടയ്ക്കൽ നയങ്ങളും ഡൽഹിയെ അഗ്നി ഭീതിയുടെ നിഴലിലാക്കിയിരിക്കയാണ്.

21 പേരുടെ ജീവനപഹരിച്ച തൊട്ടടുത്ത ദിവസം തന്നെ വീണ്ടുമൊരു അപകടമുണ്ടാകുന്നത് നഗരത്തിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. തൊട്ടടുത്ത നോയിഡയിലും സമാനമായ അപകടം റിപ്പോര്‍ട് ചെയ്തിരുന്നു.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള നിർമ്മാണങ്ങളും, കൃത്യമായ ഫയർ എൻഒസി ഇല്ലാത്ത പ്രവര്‍ത്തനങ്ങളും ഡൽഹിയിൽ പെരുകുകയാണ്. പലപ്പോഴും ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ അധികൃതർ കണ്ണടയ്ക്കുന്ന നയമാണ് സ്വീകരിക്കുന്നത്. കൃത്യമായ സുരക്ഷാ ഓഡിറ്റിംഗും കർശനമായ നിയമനടപടികളും ഉണ്ടാകാത്ത സാഹചര്യം ഭീതി പെരുക്കുകയാണ്.

Content Highlight: Fire breaks out in office in Greater Kailash, two firefighters suffer burns

#Latest News #Delhi Fire #Greater Kailash Fire

Next TV

Related Stories
നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

Jul 24, 2026 06:27 AM

നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് സോനം വാങ്ചുക് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ്...

Read More >>
'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

Jul 23, 2026 11:00 PM

'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഡൽഹി വിദ്യാർത്ഥി സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. യുവാക്കളുടെ നിരാശ സ്വാഭാവികമാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യാ സഖ്യം...

Read More >>
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

Jul 23, 2026 10:45 PM

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി....

Read More >>
adimage
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
Top Stories

adimage adimage
Entertainment News