---
title: "വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; എസ്‌ഐടിയുടെ ആദ്യയോഗം ഇന്ന് വടകരയിൽ ചേരും "
english_title: "Vadakara Lok Sabha elections, Kafir screenshot, investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363912/vadakara-lok-sabha-elections-kafir-screenshot-investigation-NEW"
published_at: "2026-06-05T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224dc9355b3_KAFIR.jpg"
keywords: ["Vadakara", "Lok Sabha Election", "Kafir Screenshot", "Investigation", "ShafiParambil", "KKShailaja"]
---

# വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; എസ്‌ഐടിയുടെ ആദ്യയോഗം ഇന്ന് വടകരയിൽ ചേരും 

> **Lead Summary:** **കോഴിക്കോട്: **വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാൻ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. വടകരയിലാണ് യോഗം ചേരുക. എന്തൊക്കെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ചർച്ചയാകും. മുൻ കേസ് ഫയലും പ്രത്യേക സംഘം പരിശോധിക്കും.

## Article Content

**കോഴിക്കോട്: **വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാൻ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. വടകരയിലാണ് യോഗം ചേരുക. എന്തൊക്കെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ചർച്ചയാകും. മുൻ കേസ് ഫയലും പ്രത്യേക സംഘം പരിശോധിക്കും.

വിവാദങ്ങള്‍ നിറഞ്ഞ് നിന്ന വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജെയ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്ക്രീന്‍ ഷോട്ട്.

യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപടെലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം മുന്നോട്ട് പോയില്ല.

അതേസമയം വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും സിപി എം നേതാവിൻ്റെ ഫേസ്ബുക്ക് പേജിൽ. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ ഫേസ്ബുക്ക് പേജിലാണ് കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴുമുള്ളത്. ഇയാൾക്കെതിരെ യുത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ല.

കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ എസ് ഐ ടി അന്വേഷണം മൂലം കഴിയുമെന്ന് കേസില്‍ ഇരയാക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിം പറഞ്ഞു.

2024 ഏപ്രിൽ 25ന് പോസ്റ്റ് ചെയ്ത സ്ക്രീൻ ഷോട്ട് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. ''എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്പോകുന്നത്. വടകരയുടെ മണ്ണ് മതനിരപേക്ഷതയുടേതാണ് അത് വടകരക്കാർ ടീച്ചറെ വിജയിപ്പിച്ച് തെളിയിക്കുക തന്നെ ചെയ്യും'' എന്ന അടിക്കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363912/vadakara-lok-sabha-elections-kafir-screenshot-investigation-NEW)