---
title: "വി. മുരളീധരൻ പക്വത കാണിച്ചില്ല; അപ്പോൾ പ്രതികരിക്കാത്തത് ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതി; മിഠായി വിവാദത്തിൽ മന്ത്രി കെ.എ തുളസി"
english_title: "Minister KA Thulasi criticizes MLA V Muraleedharan for not responding because he thought the ceremony should not be spoiled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363907/minister-ka-thulasi-criticizes-mla-v-muraleedharan-for-not-responding-because-he-thought-the-ceremony-should-not-be-spoiled"
published_at: "2026-06-05T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224f6a7c277_ertgdf.jpg"
keywords: ["latest news", "MLA V Muraleedharan", "KA Thulasi", "Criticizes"]
---

# വി. മുരളീധരൻ പക്വത കാണിച്ചില്ല; അപ്പോൾ പ്രതികരിക്കാത്തത് ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതി; മിഠായി വിവാദത്തിൽ മന്ത്രി കെ.എ തുളസി

> **Lead Summary:** തിരുവനന്തപുരം:**[ **സ്കൂൾ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ വി. മുരളീധരൻ എംഎൽഎയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.എ തുളസി രംഗത്ത്. പദവിയിലിരിക്കുന്ന ഒരാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നുവെന്നും എംഎൽഎയുടെ രീതി ഒട്ടും ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും, തിരക്കുണ്ടായിരുന്നു എന്ന എംഎൽഎയുടെ വിശദീകരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

## Article Content

തിരുവനന്തപുരം:**[ **സ്കൂൾ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ വി. മുരളീധരൻ എംഎൽഎയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.എ തുളസി രംഗത്ത്. പദവിയിലിരിക്കുന്ന ഒരാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നുവെന്നും എംഎൽഎയുടെ രീതി ഒട്ടും ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും, തിരക്കുണ്ടായിരുന്നു എന്ന എംഎൽഎയുടെ വിശദീകരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, സംഭവത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വി. മുരളീധരൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി. വിഷയത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'തിരക്ക് കാരണമാണ് മേശപ്പുറത്ത് വെച്ചത്'; എംഎൽഎയുടെ വിശദീകരണം ഇങ്ങനെ: കട്ടേല മോഡൽ സ്കൂളിലെ കുട്ടികൾക്കായി സ്വന്തം കൈയിൽ നിന്ന് മിഠായി വാങ്ങിയാണ് പ്രവേശനോത്സവത്തിന് പോയതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. 

> "സ്കൂളിൽ എത്തിയപ്പോൾ മന്ത്രി വരികയും പരിപാടി തുടങ്ങാറാകുകയും ചെയ്തിരുന്നു. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി നൽകാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ കാത്തുനിൽക്കേണ്ടി വരും. അതുകൊണ്ടാണ് വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകിയത്. ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാൻ ശ്രമിക്കുന്നത്. എത്ര കൊടുംവിഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽപ്പോലും കുത്തി നിറയ്ക്കാൻ ശ്രമിക്കുന്നത് എന്ന് നോക്കൂ."

വസ്തുത തിരക്കാതെ മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടിയിൽ നിന്ന് സംസ്ക്കാരം പഠിക്കേണ്ട ഗതികേട് തൽക്കാലം തനിക്കില്ലെന്നും എംഎൽഎ കുറിപ്പിൽ പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363907/minister-ka-thulasi-criticizes-mla-v-muraleedharan-for-not-responding-because-he-thought-the-ceremony-should-not-be-spoiled)