---
title: "തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു; അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "A young man died after being hit by a stray dog ​​that jumped across him while walking with his mother."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363906/a-young-man-died-after-being-hit-by-a-stray-dog-that-jumped-across-him-while-walking-with-his-mother"
published_at: "2026-06-05T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224d1c5d548_fretgdr.jpg"
keywords: ["Latest News", "Stray Dog", "Death", "Kozhikode", "Thiruvanathapuram"]
---

# തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു; അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: **[**നിയന്ത്രണം വിട്ട തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയായ അതുൽ ആണ് മരണപ്പെട്ടത്. തുമ്പ വി.എസ്.എസ്.സി.യിലെ റിസർച്ച് വിദ്യാർത്ഥിയാണ് അതുൽ. അപകടത്തിൽ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

തിരുവനന്തപുരം: **[**നിയന്ത്രണം വിട്ട തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയായ അതുൽ ആണ് മരണപ്പെട്ടത്. തുമ്പ വി.എസ്.എസ്.സി.യിലെ റിസർച്ച് വിദ്യാർത്ഥിയാണ് അതുൽ. അപകടത്തിൽ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രിയോടെ തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. അമ്മയെ സ്കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷനിൽ നിന്നും വരികയായിരുന്നു അതുൽ. ഈ സമയം പെട്ടെന്ന് ഒരു തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.

നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതുലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മ ജിഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

മരണപ്പെട്ട അതുൽ കോഴിക്കോട് സ്വദേശിയാണെങ്കിലും വി.എസ്.എസ്.സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363906/a-young-man-died-after-being-hit-by-a-stray-dog-that-jumped-across-him-while-walking-with-his-mother)