കോഴിക്കോട് : (https://truevisionnews.com/) കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്ര C മലബാറില്‍കെഎസ്ആർടിസി ഡിപ്പോകളും ബസുകളും കുറവായതാണ് കാരണം. തിരുവനന്തപുരത്ത് മാത്രം കെഎസ്ആർടിസിക്ക് 20 ഡിപ്പോകളുള്ളപ്പോള്‍ മലബാറിലെ ആറ് ജില്ലകളിലുള്ളത് കേവലം 21 ഡിപ്പോകൾ മാത്രമാണ്.
അതേസമയം കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യങ്ങൾ മലബാർ മേഖലയ്ക്ക് പൂർണ്ണമായി ലഭിക്കുന്നില്ലെന്ന് നിയമസഭയിൽ വി.ടി. ബൽറാം എംഎൽഎ പറഞ്ഞിരുന്നു .
പദ്ധതിയുടെ ഗുണം സംസ്ഥാനത്തെ മുഴുവൻ ജനങ്ങളിലേക്കും ഒരുപോലെ എത്തിക്കാൻ വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ അടിയന്തരമായി ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിലവിൽ മലബാർ മേഖലയിൽ കെഎസ്ആർടിസി സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് മൂലം സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയ്യാറാകണമെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.
Content Highlight: KSRTC, free travel for women, free travel for women



























.jpeg)








