---
title: "ഭീതിയുടെ പുലർച്ചെ; നോയിഡയിൽ പാർപ്പിട സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിൽ തീപിടിത്തം"
english_title: "Fire breaks out on 12th floor of residential complex in Noida"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363899/fire-breaks-out-on-12th-floor-of-residential-complex-in-noida"
published_at: "2026-06-05T09:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22488eac87c_floor_of_residential_complex_in_Noida.jpg"
keywords: ["Latest News", "Noida Fire", "Ivy County Fire"]
---

# ഭീതിയുടെ പുലർച്ചെ; നോയിഡയിൽ പാർപ്പിട സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിൽ തീപിടിത്തം

> **Lead Summary:** നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുള്ള പ്രമുഖ റസിഡൻഷ്യൽ സൊസൈറ്റിയിൽ വൻ തീപിടിത്തം. നോയിഡ സെക്ടർ 74-ലെ 'ഐവി കൗണ്ടി' എന്ന ഇരുപതുനില പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയോടെ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

## Article Content

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുള്ള പ്രമുഖ റസിഡൻഷ്യൽ സൊസൈറ്റിയിൽ വൻ തീപിടിത്തം. നോയിഡ സെക്ടർ 74-ലെ 'ഐവി കൗണ്ടി' എന്ന ഇരുപതുനില പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയോടെ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

ഫ്ലാറ്റിന്റെ ജനലുകളിൽ നിന്നും ബാൽക്കണിയിൽ നിന്നും വൻതോതിൽ തീയും പുകപടലങ്ങളും ഉയരുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും താമസക്കാരും ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

അഞ്ച് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്ത് എത്തിച്ചാണ് ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മുൻകരുതലിന്റെ ഭാഗമായി കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും സുരക്ഷിതമായി താഴെയിറക്കി കെട്ടിടം ഒഴുപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363899/fire-breaks-out-on-12th-floor-of-residential-complex-in-noida)