---
title: "വ്യാജ ലെറ്റർ പാഡിൽ മെഡിക്കൽ ടെസ്റ്റിന് വിളിപ്പിച്ചു; ഐഎസ്ആർഒ ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ    "
english_title: "Main accused arrested for cheating lakhs by promising job in ISRO palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363892/main-accused-arrested-for-cheating-lakhs-by-promising-job-in-isro-palakkad-new"
published_at: "2026-06-05T08:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a223ebc42b22_arrest.jpg"
keywords: ["Arrest"]
---

# വ്യാജ ലെറ്റർ പാഡിൽ മെഡിക്കൽ ടെസ്റ്റിന് വിളിപ്പിച്ചു; ഐഎസ്ആർഒ ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ    

> **Lead Summary:** **വടക്കാഞ്ചേരി : **​ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിലായി. തൃശൂർ പാർളികാട് സ്വദേശിയിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ മുളങ്കുന്നത്തുകാവ് കണ്ണഞ്ചേരി വീട്ടിൽ സുബിനെയാണ് വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**വടക്കാഞ്ചേരി : **​ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിലായി. തൃശൂർ പാർളികാട് സ്വദേശിയിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ മുളങ്കുന്നത്തുകാവ് കണ്ണഞ്ചേരി വീട്ടിൽ സുബിനെയാണ് വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തട്ടിപ്പിന് കൂട്ടുനിന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ്‌ ചെയ്‌തിരുന്നു. പ്രതികൾ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ടെസ്റ്റിന് ഹാജരാകുന്നതിന് വ്യാജ ലെറ്റർ പാഡിൽ അറിയിപ്പ് നൽകുകയിരുന്നു.

അതുപ്രകാരം ഹാജരായപ്പോഴാണ് തങ്ങളെ കബളിപ്പിച്ചതാണെന്ന് ഉദ്യോഗാർഥികൾക്ക് മനസ്സിലായത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രതികൾ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.

ബുധൻ രാത്രി പ്രതി വീടിന് സമീപത്തുള്ള ഒളിത്താവളത്തിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ച പ്രകാരം വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മുരളീധരന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോബിൻ, സിവിൽ പൊലീസ് ഓഫീസർ സഗുൺ എന്നിവർ സ്ഥലത്തെത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363892/main-accused-arrested-for-cheating-lakhs-by-promising-job-in-isro-palakkad-new)