---
title: "മലപ്പുറം തേഞ്ഞിപ്പാലത്ത് കാര്‍ ലോറിയിലിടിച്ച് അപകടം; ദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം"
english_title: "Car Collides With Lorry In Thenjipalam Malappuram Three People Including A Couple Die Tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363888/car-collides-with-lorry-in-thenjipalam-malappuram-three-people-including-a-couple-die-tragically"
published_at: "2026-06-05T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2233baaaffd_accident.jpg"
keywords: ["Latest News", "Car Accident", "Death", "Malappuram"]
---

# മലപ്പുറം തേഞ്ഞിപ്പാലത്ത് കാര്‍ ലോറിയിലിടിച്ച് അപകടം; ദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. ദേശീയപാത 66ല്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. തൃശൂർ സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവുമാണ് മരിച്ചത്.ഷഹീദ്,ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.

## Article Content

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. ദേശീയപാത 66ല്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. തൃശൂർ സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവുമാണ് മരിച്ചത്.ഷഹീദ്,ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ കനത്ത മഴയ്ക്കിടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363888/car-collides-with-lorry-in-thenjipalam-malappuram-three-people-including-a-couple-die-tragically)