ആദ്യം കണ്‍മുന്നിൽ അമ്മയെ നഷ്ടമായി, പിന്നാലെ അച്ഛനെയും; ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അനാഥരായത് നാല് കുട്ടികള്‍

2026-06-05T06:41:00 | By VIPIN P V
#Latest News #Thiruvananthapuram Murder Case #Suicide

തിരുവനന്തപുരം: ( www.truevisionnews.com ) അമ്മയെ കണ്‍മുന്നില്‍ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന്‍ ജീവനൊടുക്കിയതോടെ ഒറ്റ രാത്രി കൊണ്ട് നാലു കുട്ടികളാണ് അനാഥരായത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി.

നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവിയെയാണ് സുരേഷ് കഴിഞ്ഞ ദിവസം മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നത്. സുരേഷിനെ ചിദംബരം റെയിവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുരേഷിൻെറ കാർ ബാലരാമപുരത്ത് നിന്നും കണ്ടെത്തുകയും ചെയ്തു.

മക്കളുടെ മുന്നിലിട്ട് ഹസീനയെ കഴുത്തറുത്ത് കൊന്ന ശേഷമാണ് സുരേഷ് ഇന്നലെ കാറുമെടുത്ത് രക്ഷപ്പെട്ടത്. സുരേഷിൻെറ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പൊലീസിൻെറ ആദ്യ അന്വേഷണം. പൊലീസിനെ തെറ്റിദ്ധരിപ്പിക്കായി സുരേഷ് കിള്ളിപ്പാലത്തുള്ള ഒരു കടയിൽ ഫോണ്‍ നൽകിയ ശേഷമാണ് രക്ഷപ്പെട്ടത്.

പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്ന വിവരത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻറും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. രാവിലെ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപം കാർ കണ്ടെത്തി. ഇതിനിടെയാണ് ചിദംബരത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

മൃതദേഹത്തിൽ മറ്റൊരു മൊബൈൽ ഫോണ്‍ ഉണ്ടായിരുന്നു. ഇതിൻെറ സിം കാർഡിൻെറ വിലാസം സുരേഷിൻെറ വട്ടിയൂർക്കാവിലുള്ള കുടുബ വീട്ടിലേതായിരുന്നു. മൃതദേഹത്തിൻെറ ഫോട്ടോ ബന്ധുക്കളെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു. ട്രെയിൻ കയറി സുരേഷ് ചിദംബരത്ത് എത്തിയതാണെന്ന് പൊലീസ് പറയുന്നു.

19 വർഷം മുമ്പാണ് സുരേഷും ഹസീനയും പ്രണയിച്ച് വിവാഹം ചെയ്തത്. നാല് കുട്ടികളുണ്ട്. ഏതാനും മാസം മുമ്പാണ് നാലാഞ്ചിറ ഉദിയന്നൂരിൽ വാടകയ്ക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. സുരേഷുമായുള്ള തർക്കത്തെ തുടർന്ന് ഹസീന വീട്ടിൽ നിന്നുമിറങ്ങി സുഹൃത്തിനടുത്തേക്ക് പോയിരുന്നു.

ഭാര്യയെ കാണാനില്ലെന്ന് സുരേഷ് മണ്ണന്തല പൊലീസിൽ പരാതി നൽകി. ഹസീനെയെ പൊലീസ് തിരികെ വിളിച്ച് ഇരുവരുമായി ചർച്ച നടത്തി രമ്യതയിലെത്തിച്ചു. കുട്ടികളെയും കൂട്ടി ഇരുവരും വാടക വീട്ടിലേക്ക് മടങ്ങിയ ശേഷമാണ്  കഴിഞ്ഞ ദിവസം പുലർച്ചെ കൊലപാതകം നടന്നത്.

അമ്മയും അച്ഛനും മരിച്ചതോടെ നാലു കുട്ടികളാണ് പ്രതിസന്ധിയിലായത്. കുട്ടികൾ ഇപ്പോള്‍ സുരേഷിന്‍റെ അമ്മയുടെ സംരക്ഷണത്തിലാണ്. കുട്ടികളുടെ തുടർന്നുള്ള സംരക്ഷണത്തിന്‍റെ കാര്യത്തിൽ സാമൂഹിക നീതി വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Content Highlight: Mannanthala Murder Case Four Children Orphaned After Parents Death

#Latest News #Thiruvananthapuram Murder Case #Suicide

Next TV

Related Stories
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:57 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
  കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Jul 23, 2026 12:47 PM

കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

വയനാട് അമ്പലവയലിലെ ഹോംസ്റ്റേയിൽ ലഹരി ഉപയോഗിക്കാൻ എത്തിയ 2 യുവാക്കളെ പൊലീസ് പിടികൂടി. 3 ഗ്രാം എംഡിഎംഎയും 2.40 ഗ്രാം കഞ്ചാവും...

Read More >>
 വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

Jul 23, 2026 12:41 PM

വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നീറ്റ് ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക്...

Read More >>
adimage
നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 12:34 PM

നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

NEET ക്രമക്കേടും വിദ്യാർഥി സമരക്കാർക്ക് നേരെയുള്ള ആക്രമണവും ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. ഫ്രറ്റേണിറ്റി, എസ്.എഫ്.ഐ, കെ.എസ്.യു...

Read More >>
കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Jul 23, 2026 12:12 PM

കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപികക്കെതിരെ ബാലാവകാശ കമ്മീഷൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഉച്ചഭക്ഷണം, സ്കോളർഷിപ്പ്,...

Read More >>
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

Jul 23, 2026 11:59 AM

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം എ. അജികുമാർ എന്നിവരുടെ അറസ്റ്റ്. ദ്വാരാപാലക ശില്പം...

Read More >>
Top Stories

GCC News

adimage adimage