---
title: "ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് പുഴയിൽ മരിച്ച നിലയിൽ"
english_title: "A Young Man Who Went Fishing In The Chaliyar River Was Found Dead In The River "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363880/a-young-man-who-went-fishing-in-the-chaliyar-river-was-found-dead-in-the-river"
published_at: "2026-06-05T06:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2219e57c720_found_dead.jpg"
keywords: ["Latest News", "Found Dead", "Chaliyar River", "Malappuram"]
---

# ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവ് പുഴയിൽ മരിച്ച നിലയിൽ

> **Lead Summary:** എടവണ്ണ : ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു.

## Article Content

എടവണ്ണ : ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു.

തുടർന്ന് രാത്രി 12 മണിയോടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് നടപടിക്രമങ്ങൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363880/a-young-man-who-went-fishing-in-the-chaliyar-river-was-found-dead-in-the-river)