---
title: "പിച്ചിച്ചീന്തി കഴുകന്മാർ...! പതിനാറുകാരിയെ കാറിൽ കയറ്റി ജൂസിൽ ലഹരി നൽകി പീഡിപ്പി‌ച്ചു; ക്രൂരതയ്ക്ക് പിന്നാലെ വഴിയിൽ ഉപേക്ഷിച്ചു"
english_title: "A 16-year-old girl was taken away in a car and raped in the Gandhi Market area of ​​Trichy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363864/a-16-year-old-girl-was-taken-away-in-a-car-and-raped-in-the-gandhi-market-area-of-trichy"
published_at: "2026-06-04T21:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest News", "Rape Case", "Sexually Assult"]
---

# പിച്ചിച്ചീന്തി കഴുകന്മാർ...! പതിനാറുകാരിയെ കാറിൽ കയറ്റി ജൂസിൽ ലഹരി നൽകി പീഡിപ്പി‌ച്ചു; ക്രൂരതയ്ക്ക് പിന്നാലെ വഴിയിൽ ഉപേക്ഷിച്ചു

> **Lead Summary:** **ചെന്നൈ: **തിരുച്ചി ഗാന്ധി മാർക്കറ്റ് പ്രദേശത്ത് പതിനാറുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ശിവഗംഗ സ്വദേശിയായ മാരി സെൽവ പിടിയിലായി. മറ്റുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

## Article Content

**ചെന്നൈ: **തിരുച്ചി ഗാന്ധി മാർക്കറ്റ് പ്രദേശത്ത് പതിനാറുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ശിവഗംഗ സ്വദേശിയായ മാരി സെൽവ പിടിയിലായി. മറ്റുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

വൈകിട്ട് അഞ്ച് മണിയോടെ സഹോദരനെ കാണാനായി പോയതായിരുന്നു പെൺകുട്ടി. ഇവിടെ പ്രതിയും കൂട്ടുകാരും ഉണ്ടായിരുന്നു. ഇവർ പെൺകുട്ടിയെ കാറിൽ കയറ്റി. ശേഷം ജ്യൂസിൽ ലഹരിമരുന്ന് കലക്കി പെൺകുട്ടിക്ക് നൽകി. മയങ്ങിയ പെൺകുട്ടിയെ ബലാത്സം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് കേസ്.

വൈകിട്ട് ആറുമണിയോടെ പ്രദേശവാസികളാണ് കുട്ടിയെ കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഉപദ്രവിച്ചവരിൽ ഒന്നിലധികം ആളുകളുണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രതിയെ നാട്ടുകാർ‌ പിടികൂടി പൊലീസിൽ ഏൽ‌പ്പിക്കുകയായിരുന്നു. നാട്ടുകാരുടെ മർ‌ദനത്തിൽ ഇയാൾക്ക് പരുക്കേറ്റിട്ടുണ്ട്. നിലവിൽ ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363864/a-16-year-old-girl-was-taken-away-in-a-car-and-raped-in-the-gandhi-market-area-of-trichy)