---
title: "സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ"
english_title: "Food poisoning at a private school in Kollam's 7th Mile, more than 30 children hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363856/food-poisoning-at-a-private-school-in-kollams-7th-mile-more-than-30-children-hospitalized"
published_at: "2026-06-04T20:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987ec9f82c4d_food.jpg"
keywords: ["Latest News", "Food Poisoning", "Kollam"]
---

# സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

> **Lead Summary:** **കൊല്ലം: ** ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

## Article Content

**കൊല്ലം: ** ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

സ്കൂളിലെ പമ്പ് തകരാറായതിനാൽ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്.

കരാറുകാരൻ നൽകിയത് പാറമടയിൽ നിന്നുള്ള വെള്ളമാണെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363856/food-poisoning-at-a-private-school-in-kollams-7th-mile-more-than-30-children-hospitalized)